Image

ഹിന്ദുക്കളെ അപമാനിച്ചുവെന്ന ആരോപണം ; കമല്‍ഹാസനെതിരെ പരാതി

Published on 18 March, 2017
ഹിന്ദുക്കളെ അപമാനിച്ചുവെന്ന ആരോപണം ; കമല്‍ഹാസനെതിരെ പരാതി
ഉലകനായകന്‍ എപ്പോഴും വിവാദങ്ങളില്‍ ചെന്നു ചാടുന്നത് വര്‍ഗീയതയുടെ പേരിലാണെന്നത് ഏറെ യാദൃശ്ചീകം. കമലിന്റെ സംവിധാനത്തില്‍ അദ്ദേഹം തന്നെ നായകനായി എത്തിയ വിശ്വരൂപമായിരുന്നു അദ്ദേഹത്തെ ആദ്യം വിവാദത്തിലാക്കിയത്. മുസ്ലീം സംഘടനകളാണ് ആദ്യം അദ്ദേഹത്തിനെതിരെ രംഗത്ത് വന്നത്.

അപകീര്‍ത്തകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഹിന്ദുമക്കള്‍ കക്ഷിയാണ് (എച്ച്എംകെ)യാണ് കമല്‍ഹാസനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

മഹാഭാരതത്തെ അപമാനിച്ചെന്നാണ് ആരോപണം. കമല്‍ ഹിന്ദു വിരുദ്ധനാണെന്നും തങ്ങളുടെ മതവികാരം വൃണപ്പെട്ടന്നുമാണ് ആരോപണം. മുമ്ബ് ഖുറാനേക്കുറിച്ചോ ബൈബിളിനേക്കുറിച്ചോ മോശമായിട്ട് കമലഹാസന്‍ സംസാരിച്ചട്ടുണ്ടോയെന്നും എച്ച്എംകെ ചോദിക്കുന്നു. കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ നിരവധിപ്പേര്‍ രംഗത്തുവന്നിട്ടുണ്ട്. സ്ത്രീയെ വെച്ച് ചൂതാട്ടം നടത്തിയെന്ന വരച്ചിടുന്ന മഹാഭാരതത്തെയാണ് ഇന്ത്യ ഇത്രയും ആദരവോടെ കാണുന്നത്. സ്ത്രീയെ ഒരു ഉത്പന്നം കണക്കെയാണ് ഗ്രന്ഥത്തില്‍ പറയുന്നതെന്നുമായിരുന്നു കമല്‍ഹാസന്‍ പറഞ്ഞത്. കമല്‍ഹാസനെതിരെ ചില സംഘടനകള്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധ പ്രകടനം നടത്തിയതായാണ് വിവരം. താരത്തിന്റെ പോസ്റ്ററുകള്‍ പ്രതിഷേധക്കാര്‍ കീറിയെറിഞ്ഞു. കമല്‍ഹാസന്റെ കോലം കത്തിക്കാനുള്ള ശ്രമം പോലീസ് വിഫലമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക