Image

ഈസ്റ്റ് ഹാമില്‍ മലയാളി അര്‍ബുദരോഗത്തെതുടര്‍ന്നു മരിച്ചു

Published on 17 March, 2017
ഈസ്റ്റ് ഹാമില്‍ മലയാളി അര്‍ബുദരോഗത്തെതുടര്‍ന്നു മരിച്ചു
   ലണ്ടന്‍: ഈസ്റ്റ്ഹാമില്‍ മലയാളി അര്‍ബുദരോഗത്തെതുടര്‍ന്നു മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി റിച്ചാര്‍ഡ് ജോസഫ് (64) ആണ് മരിച്ചത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനില്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. 

ലണ്ടനിലെ വൂള്‍വിച്ചില്‍ ലക്കി ഫുഡ്‌സ് സെന്റര്‍ എന്ന സ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം രണ്ടു വര്‍ഷത്തോളം ദുബായില്‍ സേവനം ചെയ്ത ശേഷം 2007 ലാണ് ഭാര്യക്കൊപ്പം ഇംഗ്ലണ്ടിലെത്തുന്നത്. 

ഈസ്റ്റ് ഹാമിലെ ഫോര്‍ സീസണ്‍ കെയര്‍ ഹോം ജീവനക്കാരിയായ ലീനയാണ് ഭാര്യ. മകന്‍: ഹണിസണ്‍ (അബുദാബി), ഹാരി. സഹോദരങ്ങള്‍: ഫ്രാന്‍സിസ് ജോസഫ്, ജെറാള്‍ഡ് ജോസഫ്, ടൈറ്റസ് ജോസഫ്, സീലി മരിയദാസ്.

21ന് ശനി രാവിലെ 10ന് പൊതുദര്‍ശനവും തുടര്‍ന്ന് (സെന്റ് മൈക്കിള്‍ ചര്‍ച്ച്, 21, ടില്‍ബറി റോഡ്, ഈസ്റ്റ് ഹാം, ലണ്ടന്‍ ഇ6 6ഇഡി) സംസ്‌കാരവും നടക്കും.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക