Image

സൗതാംപ്ടണില്‍ വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോന്പുകാലധ്യാനം

Published on 17 March, 2017
സൗതാംപ്ടണില്‍ വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോന്പുകാലധ്യാനം
   സൗതാംപ്ടന്‍: വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോന്പുകാല ധ്യാനം മാര്‍ച്ച് 17, 18 (വെള്ളി, ശനി) തീയതികളില്‍ സൗതാംപ്ടന്‍ ഹോളി ട്രിനിറ്റി ദേവാലയത്തിലും 19ന് (ഞായര്‍) സെന്റ് വിന്‍സെന്റ് ഡി പോള്‍ ദേവാലയത്തിലും നടക്കും. 

വെള്ളി വൈകുന്നേരം അഞ്ചു രാത്രി ഒന്പതു വരെയും ശനി രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയും ഞായര്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടു വരെയുമാണ് ധ്യാനം. 

ഫാ.ജോസ് അഞ്ചാനിക്കല്‍, ഫാ.മാത്യു കദളിക്കാട്ടില്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ വചനപ്രഘോഷകനും ഫാമിലി കൗണ്‍സിലറുമായ ബ്രദര്‍ സണ്ണി സ്റ്റീഫനുമാണ് ധ്യാനം നയിക്കുന്നത്. വിശുദ്ധ കുര്‍ബാന, ആരാധന, കുന്പസാരം, രോഗശാന്തി പ്രാര്‍ഥന, അഭിഷേക പ്രാര്‍ഥന തുടങ്ങിയ നോന്പുകാല ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് ധ്യാനം.

വിവരങ്ങള്‍ക്ക്: ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ 0748 073 0503, ജോസ് ചേലച്ചുവട്ടില്‍ 0789 781 6039, വേള്‍ഡ് പീസ് മിഷന്‍ 0744 849 0550,Email: worldpeacemissioncouncil@gmail.com

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക