Image

നോന്പുകാല ധ്യാനം 17 മുതല്‍: സഖറിയാസ് മോര്‍ ഫീലക്‌സിനോസിനും സംഘത്തിനും സ്വീകരണം നല്‍കി

Published on 16 March, 2017
നോന്പുകാല ധ്യാനം 17 മുതല്‍: സഖറിയാസ് മോര്‍ ഫീലക്‌സിനോസിനും സംഘത്തിനും സ്വീകരണം നല്‍കി
   ഡബ്ലിന്‍: സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നോന്പുകാല ധ്യാനത്തിന് നേതൃത്വം നല്‍കുവാനായി സഖറിയാസ് മോര്‍ ഫീലക്‌സിനോസിന്റെ നേതൃത്വത്തിലുള്ള തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രത്തിലെ അംഗങ്ങള്‍ അയര്‍ലന്‍ഡിലെത്തി. 

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തിയ സഖറിയാസ് മോര്‍ ഫീലക്‌സിനോസിനേയും സംഘാംഗങ്ങളേയും ഭദ്രാസന സെക്രട്ടറി ഫാ. ജിനോ ജോസഫിന്േ!റയും ജോബില്‍ ശെമ്മാശന്േറയും നേതൃത്വത്തില്‍ വിശ്വാസികള്‍ സ്വീകരിച്ചു.

മാര്‍ച്ച് 17, 18, 19 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ എന്നിസിലുള്ള സെന്റ് ഫ്‌ളാന്നന്‍സ് കോളജില്‍ നടക്കുന്ന ധ്യാനത്തിന് ഫാ. പി.കെ. കുര്യന്‍, ഫാ. കുര്യാക്കോസ് കൊള്ളന്നൂര്‍ (റോം), ഫാ. ബിജു പാറേക്കാട്ടില്‍, ഫാ. ജിനോ ജോസഫ്, ഫാ. ജോബി സ്‌കറിയ എന്നിവര്‍ നേതൃത്വം നല്‍കും.

കുട്ടികളുടെ ആത്മീയ ശുശ്രൂഷകള്‍ക്ക് ഫാ. ജോര്‍ജ് അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള വോയിസ് ഓഫ് പീസ് മിനിസ്ട്രി കാര്‍മികത്വം വഹിക്കും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക