Image

പുലിമുരുകന്‍ മാല ആരാധകന്‍ സ്വന്തമാക്കിയത് 1.10 ലക്ഷം രൂപയ്ക്ക്

Published on 16 March, 2017
പുലിമുരുകന്‍ മാല ആരാധകന്‍ സ്വന്തമാക്കിയത് 1.10 ലക്ഷം രൂപയ്ക്ക്
പുലിമുരുകനില്‍ മോഹന്‍ലാല്‍ അണിഞ്ഞിരുന്ന മാല കംപ്ലീറ്റ് ആക്ടര്‍ വെബ്‌സൈറ്റില്‍ ലേലത്തില്‍ വച്ചിരുന്നു. പുലിപ്പല്ലിന്റെ മാതൃകയിലുളള മാല വിറ്റ് പോയത് ഒരുലക്ഷം പതിനായിരം രൂപയ്ക്കാണ്. മാത്യു ജോസ എന്നയാളാണ് മാല സ്വന്തമാക്കിയത്. മോഹന്‍ലാലാണ് മാത്യുവിന് മാല കൈമാറുക. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക പൂര്‍ണമായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് വിവരം.

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം 150 കോടിയിലധികം സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ തന്നെ ദ് കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്‌സൈറ്റിലാണ് പുലിപ്പല്ലിന്റെ മാതൃകയിലുള്ള മാല ലേലം നടന്നത്.

മോഹല്‍ലാലിന്റെ സിനിമകള്‍, ഫോട്ടോകള്‍, വാര്‍ത്തകള്‍, ബ്ലോഗ് എന്നിവയുടെ വിശദമായ വിവരങ്ങള്‍ സൈറ്റില്‍ ഉണ്ട്. ഇതിന് പുറമെ മോഹന്‍ലാലുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, മോഹന്‍ലാലിന്റെ കൈയ്യൊപ്പ് പതിഞ്ഞ പുസ്തകങ്ങള്‍, ടി ഷര്‍ട്ട്, എന്നിവ ലഭ്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക