വന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചിത്രമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. കാഴ്ചകളിലും ചിത്രം അമ്പരപ്പിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പ്രഭാസിനെ കൂടാതെ റാണ ദഗ്ഗുബാട്ടി, അനുഷ്ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യാ കൃഷ്ണന്‍, നാസര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ബാഹുബലി കണ്‍ക്ലൂഷന്‍. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകന്‍ അവസാനിപ്പിച്ചത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിനുള്ള ഉത്തരം കൂടിയാണ് ചിത്രം പറയുക. ഏപ്രില്‍ 28ന് ‘ബാഹുബലി ദി കണ്‍ക്ലൂഷന്‍’ ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും.