Image

യൂദാസ്സും കെടാവിളക്കും (കവിത: പി ഡി ജോര്‍ജ് നടവയല്‍)

Published on 15 March, 2017
യൂദാസ്സും കെടാവിളക്കും (കവിത: പി ഡി ജോര്‍ജ് നടവയല്‍)
“മുപ്പതു വെള്ളിക്കാശിന്നു വേണ്ടി
മുപ്പാരിലും പാപമേറ്റു വാങ്ങി
ചുടുചുംബനത്താല്‍ ഗുരുവിനെ
കൊടും ചതിവിലൊറ്റും
യൂദാസെന്നറിഞ്ഞിട്ടും ഗുരോ യെന്തിനു
വേദാന്തി നീയവനെ ശിഷ്യനാക്കി?
പന്ത്രണ്ടിലൊന്നെന്ന കണക്കിനിന്നും
യാന്ത്രികമായൊറ്റുകാരെവിടെയും
വെള്ളപൂശിയæഴിമാടങ്ങളില്‍ നിന്നും
മുപ്പതുവെള്ളിക്കാശു യര്‍ത്തി-
യêമപ്പൊക്കിള്‍ത്താഴങ്ങളെ-
യമര്‍ത്തി ച്ചുഴറ്റി സ്വദിക്കാന്‍
പുനര്‍ജനിക്കുന്നൂ നിര്‍വിഘ്‌നം;
വിനകളേറ്റുവാങ്ങുമീ
നരæലത്തിനിനിയും
ഉയിര്‍പ്പകലെയോ നാഥാ?”
“ഹേ തനയരേ,
ഓരോരുവരിലും
ഉരവം കൊള്ളും
യൂദാസിനെ, ദുശ്ശാസനനെ
കണ്ടില്ലെന്നു നടിക്കുന്ന
മാര്‍ജ്ജാരമാര്‍ഗം വെടിയുക -
യപ്പോഴല്ലോ യൂദാസ്സുകള്‍
കാമ,ക്രോധ,ലോഭ -,
മോഹ, മദ, മാത്സര്യ മാടി 
കലികാല ദുരിതത്തി -
ലാഴ്ത്താതിരിക്ക യവനിയെ -
യപ്പോഴല്ലോ മൃത്യുഞ്ജയ മുയരുക;.
നിന്നിലുണ്ടല്ലോ യൂദാസും
നിന്നിലുണ്ടല്ലൊ വൈശ്ശാലിയും
നീ തന്നെ, നിന്നെ നീയാക്കി -
ക്കെടാപ്പുണ്യവിളക്കാçക -
യപ്പോഴല്ലോ; മത്യുഞ്ജയ മുയരുക”.
യൂദാസ്സും കെടാവിളക്കും (കവിത: പി ഡി ജോര്‍ജ് നടവയല്‍)
Join WhatsApp News
George V 2017-03-16 09:27:52
ശ്രീ ജോർജ് കവിത കൊള്ളാം.  പക്ഷെ യൂദാസിനെ പാപിയായി ചിത്രീകരിക്കുന്നതിനോട് യോജിക്കാൻ തോന്നുന്നില്ല. യൂദാസ് നീതിമാൻ ആയിട്ടാണ് തോന്നുന്നത്. തന്നെ ദൈവം ഏല്പിച്ച ജോലി വിശ്വസ്തതയോടെ കൃത്യമായി നിർവഹിച്ചു ദൈവ ഹിതം നടപ്പാക്കിയ വേറെ ഏതു നീതിമാൻ ആണ് ഉള്ളത്. മറ്റു ശിഷ്യന്മാർ എല്ലാരും ഭീരുക്കൾ ആയിരുന്നു അതുകൊണ്ടാണല്ലോ യേശുവിനെ പിടിച്ചു കഴിഞ്ഞപ്പോ തന്നെ മുങ്ങിയത്. മറ്റുള്ളവർ ഈ കൃത്യം ചെയ്യില്ല എന്ന് ദൈവത്തിനു ഉറപ്പുള്ളതുകൊണ്ടാണ് എസ്‌കറിയാത്തോസ്‌ യൂദായെ തന്നെ ഈ ചുമതല ഏല്പിച്ചത്.
അഥവാ അന്ന് യൂദാ ആ കൃത്യം ചെയ്തില്ലായിരുന്നെങ്കിൽ  ഈ പേര് വച്ച് കവിത എഴുതാൻ താങ്കൾക്കും  കമന്റ് ഇടാനും എനിക്കും  പറ്റുമായിരുന്നോ ?  അതുകൊണ്ടു യൂദായെ ബഹുമാനിച്ചില്ലെങ്കിലും കുറ്റപ്പെടുത്തരുതെന്നൊരു അപേക്ഷ.
Dr. Sasi 2017-03-16 15:42:42
ലുബ്ധനെ അര്‍ഥം നല്‍കിയും ക്രുദ്ധനെ കൂപ്പു കൈകൊണ്ടും ശാന്തനാക്കി വശത്താക്കണം എന്ന് ബിംബാത്മകമായി പല പ്രകാരത്തില്‍ യേശു അരുളിയിട്ടുണ്ട്.യേശു എന്ന ഗുരുവിന്റെ ദുഃഖം ഇന്നും നിലനില്‍ക്കുന്നു .എന്തെല്ലാം ഏതെല്ലാം പ്രകാരത്തില്‍ പറഞ്ഞിട്ടും ഇന്നും സമൂഹം അതിനു വിപരീതമായി ചെയുന്നു . മുഹമ്മദ് നബി ,വിവേകാനന്ദന്‍ ,ശ്രീനാരായണ ഗുരു , മഹാത്മാ ഗാന്ധി തുടങ്ങി എല്ലാ ഗുരുക്കളുടെയും ദുഃഖം ഒരുപോലെയാണ്.'റോബിന്‍ വടക്കുംചേരി എന്ന മനുഷ്യമൃഗത്തിനു ഇരയായിതീര്‍ന്ന 16 വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച്, പ്രസവിപ്പിച്ച് ഇളംപ്രായത്തില്‍ അമ്മയാക്കിതീര്‍ത്ത ശേഷം കേരളത്തില്‍ നിന്നും കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ പോലീസ് പിടിയിലായ വാര്‍ത്ത സൃഷ്ടിച്ച നടുക്കവും, ഹൃദയനൊമ്പരവും ഉള്ളിലൊതുക്കി ' ; അങ്ങേയറ്റത്തെ വികാരവൈവിശ്യനായിഎഴുതിയ ലേഖനം കണ്ടപ്പോള്‍ നല്ല വിവേകമുള്ള ആരെങ്കിലും ഒരാള്‍ അതിനു നല്ലൊരു മറുപടി എഴുതുമെന്ന് അറിയാമായിരുന്ന.ഈ കവിതയെ അപ്രകാരം കാണുന്നു .എത്രപേരാണ് അച്ചനെ ശപിക്കാന്‍ !പക്ഷേ സുരക്ഷിതമായ നല്ലൊരു ചുറ്റുപാട് ഒത്തുവന്നാല്‍ എത്ര മാന്യന്മാര്‍ ഈ പരീക്ഷയില്‍ വിജയിക്കുമെന്ന് ഞാനടക്കമുള്ള ഓരോ മാന്യനും ആലോചിക്കുന്നത് ഉചിതമായിരിക്കും.ചീത്ത പ്രചരിപ്പിക്കാന്‍ എന്തൊരു ഉത്സാഹമാണ് നമുക്ക് ! ഈ ഉത്സാഹം നല്ലതു പ്രചരിപ്പിക്കാന്‍ കാണിച്ചാല്‍ സമൂഹം എത്ര മോഹനമായിരിക്കും.കുറച്ചു സുഖം നേടാന്‍ എത്ര ദുഃഖമാണ് നാം അനുഭവിക്കുന്നത് .കുട്ടികാലം മുതല്‍ നന്നായി ഓര്‍ത്തു നോക്കു !ചിരിക്കുന്ന ക്രിസ്തുവിന്റെ ചിത്രം നാം ഇതുവരെയും എവിടെയും കണ്ടിട്ടില്ല .പാപം ചെയ്യാത്തവര്‍ കല്ലെറിയുന്ന ഒരു ദിവസം ,തന്നെപോലെ തന്റെ അയല്പക്കക്കാരനെയും സ്‌നേഹിക്കുന്ന ആ ദിവസം ക്രിസ്തുവിന്റെ ചിരിക്കുന്ന മുഖം നാം എവിടെയും ദര്‍ശിക്കുന്നതായിരിക്കും.
Judas 2017-03-17 03:54:20
Was Judas pre-determined to kill betray Jesus? No. It is the fatalistic theory in Hinduism. Everything will happen as determined by god.
Christian belief is that we have free will. Judas could have resisted. Even after committing the great crime, if he was remorseful and did not commit suicide, he would not have remained a sinner. Christ redempts even the worst sinner. He always forgave the sinners as Vidyadharan correctly said.
If everything happens as fate, we need not do anything! 
Xavier (from email group) 2017-03-17 04:49:55

Religions teach us that we have free will and so we are fully liable for our actions. But times have changed and like many religious precepts this aspect of free will is being questioned.

Before we go into the issue of free will let us examine culpability and punishment. Most if not all of our punishments are corporeal and inflicted on the body. But our body is not a permanent object. Instead it is in perpetual motion like the waters in a river. Take the case of Yakub Memon. He committed the crime in 1993 and was hanged 22 years later in 2015. During these 22 years most if not all of his body cells have been replaced by other cells and materials so that the body that was hanged was not the same body that committed the crime. This brings us to the fundamental question as to whether corporeal punishment is ethical. But for lack of a better deterrent I guess we have to go along with the present system. It is also probable that we are punishing the identity of the criminal which is more permanent rather than his body which is far more transient than his identity.

In this connection there is also another concern. There is a novel titled 'Erehwon' (the word nowhere spelled in reverse) in which a traveler ends up in a place called Erehwon where criminals are treated in hospitals whereas those suffering from ill-health are punished. So if you catch a cold you are given a short jail sentence whereas if you are born malformed or if you contact TB or some such deadly disease you are executed. Consequently all the citizens of Erehwon are extremely healthy and handsome. Of course we would laugh this system away. However there is also grain of truth in the concept that criminal behavior is a kind of disease which can and should be treated. This concept also implies that we do not have free will to the extend  religions say we have.

Here is an excerpt from my book which shows that free will is not so free as the religions teach us especially with regard to violent behavior. .

It may be opportune here to distinguish between aggression and assertiveness. Children preparing to enter kindergarten need to develop the socially important skills of being assertive. Examples of assertiveness include asking others for information, initiating conversation, or being able to respond to peer-pressure. If the child fails in its attempts to assert itself, it often resorts to aggressive behavior, such as hitting or biting, as a form of communication. In time, this can lead to aggression and violence especially in males.

Culture plays a significant role in aggression. Empirical cross-cultural research has found differences in the level of aggression between ethnic groups. In one study, American men resorted to physical aggression more readily than the Japanese or the Spanish. Japanese men preferred direct verbal assaults when compared to their American and Spanish counterparts. Within the American environment itself, southerners were more aroused and responded more aggressively than northerners when upset. There is also a higher homicide rate among young white southern men than among white northern men in the United States. Also Southerners tend to subscribe to a culture of honor and vendettas and to adopt physical violence in response to slights and insults. Social inequality and the frustration springing therefrom also have been blamed for aggression and violence. This theory attributes violence to social causes alone and implies that if people are not frustrated, they will not become aggressive. This in effect means that man is not naturally aggressive. This may be partly true in the case of personal and domestic violence. Indeed the French, Russian and Chinese revolutions, three of the most violent upheavals in human history, were largely due to gross systemic inequality and the hopelessness and frustrations arising therefrom.

However, all violence cannot be attributed to frustration alone. It was found that the Blacks in the South of the United States, though far more frustrated than the Whites, were far less violent. Nonetheless, poverty and frustration do contribute to crime.  Invariably there is some degree of injustice under all political dispensations. Some such variations are normal. Other forms of systemic injustice, such as during the apartheid in South Africa or as under the caste system in India, are quite glaring. On the other hand, injustice within democratic systems such as in India arising from regional hegemony or corruption is not so much in evidence. Everything seems to be placid on the surface while seething underneath. Galtung coined the term structural violence to refer to such situations as during apartheid or or under the caste system or in a corrupt regime, which although not violent on the face of it, contain a level of systematic oppression or injustice. The more such structural violence in a society, the higher will be the chances of vicious backlashes.

Violence & Poverty

There is no point in preaching ethics and morals to a starving man. Violence comes naturally to a man that lives a hand to mouth existence especially when his neighbor wallows in wealth and ostentatious extravagance. However, where there is abject poverty or famine, there is little violence as noticed by the Nobel Laureate Amartya Sen, who narrates how the starving people of Bengal seldom resorted to violence and watched idly as trucks loaded with food grains rolled by during the great Bengal famine.  The theory that deprivation is the cause of violence also does not explain why there is violence in reasonably affluent societies. Violence is thus seen to be a very complex issue and there may be diverse causes that give rise to social violence.  

Frustration does not spring from deprivation alone. Frustration and aggression increase if a person feels that he or she is being blocked from achieving a goal. One study found that the closeness to the goal makes a difference. Accordingly, the second person in a queue is more aggressive than the fifteenth when someone cut into the queue.  Unexpected frustration may be another factor. In a study in this direction, a group of students were asked to collect donations over the phone. Some of them were told that the people they would call would be generous and the collection would be very successful. The other group was given no such expectations. The group with the high expectations was more upset and became more aggressive when no one acquiesced to their solicitations. Extrapolating this to real life, unrealistic expectations raised by ruthless politicians is the cause of much political conflict we come across in the democratic world today.

There is a relationship between drugs and violence. About a third and more of all violent crimes are under the influence of alcohol and other drugs. The earlier an adolescent takes to alcohol or drugs, the more likely it is that he will grow up into violent adult. Alcohol and drugs impair judgment, and disrupt the way information is processed. An inebriated man is more than likely to view an accidental event as a premeditated event, which is intended to harm him or to ridicule him. Consequently, he may resort to violence in a state of intoxicated suspicions.

Hot weather has been diagnosed as a contributory factor to violent behavior. One study completed in the midst of the civil rights movement found that mobs were more likely to riot on hotter days than on cooler ones. Students were found to be more aggressive and irritable after taking a test in a hot classroom. Drivers in cars with air conditioning are less likely to honk their horns than drivers sweating it out behind the wheels. It may not be entirely coincidental that the words temperatures and tempers sound identical in many languages though temperature refers to heat while tempers allude to feelings of anger. Language usages like ‘hot headed’ or 'hot tempered' meaning quick tempered also point to the correlation between anger and high temperatures.

There is some evidence to suggest that the presence of violent objects such as a gun can trigger aggression. In a study done by Leonard Berkowitz and Anthony Le Page in 1967, college students were made angry and then left in the presence of  guns or badminton rackets. They were then led to believe they were delivering electric shocks to another student, as in the Milgram experiment. Those who had been in the presence of the gun administered more intense shocks.  

It is also well known fact that males are more aggressive than females and that males in the age group of 18-30 are far more violent than their elders prove that testosterone levels play a huge part in our making decisions vis-a-vis violence and crime.

Identical twins have the same DNA structure and genes. It has been found that such identical twins make the identical decisions under identical conditions proving that our DNA or genes have a significant role in making decisions. Obviously free will is not all that free.
വിദ്യാധരൻ 2017-03-16 20:42:34
ജൂദാസൊരിക്കലും പാപിയല്ലായിരിക്കുന്നു 
ഗ്രഹിച്ചിരുന്നേശു ആ സത്യം എപ്പഴും 
കയ്യാഫസെന്ന കള്ളന്റെ കയ്യിലെ 
വെറും ചട്ടുകമായിരുന്നവൻ 
മുപ്പതു വെള്ളി കാശിൻ തിളക്കത്തിൽ 
ഒറ്റവൻ ഒരു നല്ല മനുഷ്യനെ 
കുറ്റബോധം വന്നതാം നേരത്ത് 
കെട്ടു ഞാന്നു ചത്തു കളഞ്ഞവൻ 
കുറ്റ ബോധം ഇല്ലാത്ത എത്രയോ 
കുറ്റവാളികളെങ്ങും ചുറ്റി കറങ്ങുന്നു 
വീഴുന്നവരുടെ  വായിൽ നിന്ന് തുരുതുരെ 
വേദവാക്യവും ഗീതയും ഗോവിന്ദോം
ജൂദാസെന്ന പേര് വിളിക്കുവാൻ 
ജാള്യതയാണ് പല അമ്മമാർക്കുമിന്നും 
ജോണ് മത്തായി ലൂക്കോസ് പോള് 
അങ്ങനെ പെരുവിളിക്കുന്നു നന്നാകാൻ 
എന്നാൽ അവരുടെ കയ്യിലിരുപ്പോ കഷ്ടം 
ജൂദാസിനേക്കാൾ പത്തുമടങ്ങാണ് നിശ്ചയം  
andrew 2017-03-17 13:54:13

Judas ! A scape goat or a symbol of anti Semitic gospel writers ?

in all various gospels, Jesus is different. The gospels are the products of different Jesus movements like all different kind of Christian churches of the present.

On an analysis of the gospels, we can see Jesus has multiple personality. Jesus, as pictured in the gospels is just a fiction. Jesus was a popular name among Hebrews in honor of their hero Joshua. Out of the many Jesus of that time one would have been an Iscariot. A revolutionary; who revolted against the illicit Jerusalem priests and Roman rule. We can see, Jesus slowly detaching himself from the Iscariot s, that would have triggered Judas who himself was an Iscariot to turn against Jesus. In fact Jesus, betrayed the Iscariot s when he detached himself when he saw all those who came as the Messiah of the Jews were brutally slaughtered by Romans.

'Judas' could be just a symbol representing all Jews. Gospel writers were anti- Semitic. They blamed Jews for all that happened and what they fabricated against Jews. Jews were a conquered group under Roman rule. Historically, they were forbidden to bear arms and congregate. The High Priest was just a tittle with no powers, even he was forbidden to wear his ceremonial robes. Jews had no judicial powers, their status was like slaves- slaves to the mighty Romans. The 'Sanhedrin', too was just a show to make the Jews quite, the Sanhedrin never summoned at night either. The gospel writers were not Jews and we can see their ignorance on Jewish laws, rituals, customs & etiquette all through the gospels.

The gospels were written after the fall of the Jerusalem temple and the mass suicide of Jewish rebels. Jews and priests fled to different directions. At that time, anyone can write anything about them. There was no one daring to question, so the gospels were written to put all the blame on the Jews. Why?

The Christians at that time too did not accept Roman Emperor, their Lord & King was Jesus. So after the destruction of Jews, the Romans turned towards the Christians. The new testament books were written to divert the attention on Christians, and make the Romans believe – Jews are your enemy & ours too, so even though it was the Romans who crucified Jesus {because he was a self proclaimed king of Jews against Roman appointed king Herod}. The gospel writers wrote- Jews killed Jesus. 1st cent. Fox news !

Judas: see different versions of his death, including one in the Acts of the Apostles too.

If Jesus died to save all mankind, and god made it possible through Judas, wasn't he just a tool of god ?

According to the gospels: Jesus was well known in public, attracting thousands, he debated with rabbis, and was preaching in the temple several times. The temple was the barracks of the Roman army. If so why Judas has to identify Jesus ?

The moral message to Jews from the gospel writers is ; Christians & Jews should stick together against the Romans, but you Jew- Judas betrayed us.

The bible begins in women hatred & ends in it with Jewish hatred.

Is that book holy? Or just yellow news or 'alternate truth'?

Any alternation to truth is a lie, just a lie, nothing but lie.


Critic 2017-03-17 17:03:25
You're all screwed up, Andrew. Why criticize fiction as if it is true? 
വിദ്യാധരൻ 2017-03-18 20:11:20
സേവ്യയറിനുള്ള മറുപടി 

പുറമെ കാണുന്ന പ്രപഞ്ചം വെറും മനസ്സിന്റെ സൃഷ്ടിയാണെന്ന് കരുതുവാൻ സാധാരണക്കാരന് പോലും ഭയമാണ്.  ഈ ജഗത്തിന്റെ ബാഹ്യ രൂപങ്ങൾക്ക് തൊട്ടു പിന്നിൽ സങ്കൽപ്പങ്ങളും ആ സങ്കൽപ്പങ്ങൾക്ക് തൊട്ടു പിന്നിൽ ഒരു ചേതന സത്തയും ഉണ്ടായേ പറ്റു.    സൃഷ്ടി സൃഷ്ടാവിന്റെ മഹത്വത്തെ വർണ്ണിക്കുന്നു എന്ന് ക്രിസ്ത്യാനികളുടെ  പൗലോസ് പറഞ്ഞിരിക്കുന്നുതുപോലെ . ഇത്  സേവ്യറിനോ മനസിലാക്കാൻ പ്രയാസമാണ്. സേവിയർ പറയുന്നത് ഒരു കുറ്റവാളിയേയും ഒരു നിശ്ചിത സമയം കഴിഞ്ഞു കുറ്റവാളി എന്ന് വിളിക്കാൻ പറ്റില്ല കാരണം അയാളുടെ കോശങ്ങൾ മാറി പുതിയ കോശങ്ങൾ വരുന്നത് കൊണ്ട് ഇപ്പോഴുള്ള മനുഷ്യൻ പണ്ടത്തെ മനുഷ്യൻ അല്ലെന്നാണ് .  അങ്ങനെയാണെങ്കിൽ നമ്മൾ പണ്ട് ചെയ്യത കാര്യങ്ങൾ ഓർക്കാൻ എങ്ങനെ കഴിയും. കോശങ്ങൾ കൊഴിയുകയും പുതിയ കോശങ്ങൾ വരുകയും ചെയ്യുമ്പോൾ സേവ്യറിന്റെ കണക്കു വച്ച് ഒരു ഓർമ്മ കുറവുള്ള വ്യക്തി എന്ന് നമ്മൾക്ക് കരുതാം . 

അദ്ദേഹത്തിന്റ അടുത്ത ന്യായ വാദം വിശക്കുന്നവനോട് ആദർശം പ്രസംഗിച്ചിട്ടു കാര്യമില്ലെന്നാണ് .  അക്രമവും പട്ടിണിയും  നൈസർഗ്ഗികമായി സംഭവിക്കുന്നതാണ് ഇതിനെല്ലാം കാരണം അയലത്തു കാരനായ പണക്കാരനുമാണന്നെന്നാണ് അദ്ദേഹത്തിന്റ മറ്റൊരു കണ്ടുപിടുത്തം.   പുനഃസ്ഥാപനം ചെയ്യാൻ കഴിയാത്തതായ ഒന്നും തന്നെയില്ല.  ന്യുയോർക്കിലെ സബ്‌വേ ട്രയിനിൽ ഇരുന്നുകൊണ്ട് സ്റ്റോക് മാർക്കറ്റിന്റെ ബാല പാഠങ്ങൾ പഠിക്കുകയും പിന്നീട് വലിയ പണക്കാരനുമായ ക്രിസ് ഗാർഡൻറും അയാളുടെ മകനും തെരുവിൽ ജീവിച്ചിരുന്നവരാണ്. ചെറുപ്പകാലം മദ്യം മയക്കു മരുന്ന് വ്യഭിചാരം അക്രമം എന്നിവകൊണ്ട് മൂടി കിടന്നിരുന്നു . പട്ടിണിയേയും അതിക്രമങ്ങളെയും അതിജീവിക്കാൻ കഴിയുമെന്ന് കാട്ടി തന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അതിന്റെ ജീവിത കഥയെ ആസ്പദമാക്കിയാണ് ഹോളിവുഡ്  'സന്തോഷത്തെ അനുധാവനം ചെയ്ത്' എന്ന ചിത്രം ഉണ്ടാക്കിയത് ഇതുപോലെ എത്ര ഉദയാഹരണങ്ങൾ കാട്ടി തരാൻ കഴിയും .  മനുഷ്യന്റെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത ചേതനക്ക് സങ്കല്പിക്കാനും ഏതവസ്ഥയെയും അതിജീവിക്കാനുള്ള കരുത്തും ഉണ്ട്.   അതായിരിക്കാം ക്രിസ് ഗാര്ഡനിറെ അവന്റ പഴയ അവസ്ഥയിൽ നിന്ന് പുറത്തു കൊണ്ടുവന്നു പുതിയ പാന്ഥാവ് വെട്ടി തുറന്നത് . ഇത് കോശങ്ങളെ നമ്പിയാൽ നടക്കുന്ന കാര്യമല്ല. 

ഒരു മനുഷ്യന്റെ മസ്തിഷ്‌കത്തിൽ മില്ലിയൺ  കണക്കിന് നാഡീകോശങ്ങൾ ഉണ്ട് അതിന്റെ  തറവാട് അന്വേഷിച്ചു പോയാൽ അത് ജനിച്ചിരിക്കുന്നത് സ്വോത്‌പാദിതമായ ഒരു കോശത്തിൽ നിന്നാണെന്നു മാനസിലാക്കാൻ കഴിയും എന്നാൽ അതിനു ഒരു മസ്‌തിഷ്‌ക്ക പ്രവർത്തനവും ഇല്ലെന്നുള്ളത് മറ്റൊരു സത്യം പക്ഷെ അതിൽ ഒരു ജീവന്റെ തുടിപ്പുണ്ടെന്നുള്ളത് മറ്റൊരു സത്യമാണ്. അതിനെയാണ് ജ്ഞാനികൾ ചേതന എന്ന് പറയുന്നത് 

അല്ലെങ്കിൽ വയലാർ കവിതയിലെപ്പോലെ 

ആരണ്യാന്തരഗഹ്വരോദരതപ-
          സ്ഥാനങ്ങളിൽ, സൈന്ധവോ -
ദാരാശ്യാമമനോഭിരാമപുളിനോ-
        പാന്തപ്രദേശങ്ങളിൽ;
ആരന്തർമ്മുഖമിപ്രപഞ്ച പരിണാ-
         മോത്ഭിന്ന സർഗ്ഗക്രിയാ -
സാരം തേടിയലഞ്ഞു -- പണ്ടവരിലെ
        ചൈതന്യം എൻ ദർശനം 

അതുമല്ലെങ്കിൽ കേനോപനിഷത്തിലെ 

യച്ചഷുഷാ ന പശ്യതി 
യേന ചഷുംഷു  പശ്യതി 
തദേവ ബ്രഹ്മ ത്വം സിദ്ധി 

കണ്ണുകൊണ്ടു കാണാൻ കഴിയാത്തത്  ഏതൊന്നിന്റെ  പ്രഭാവം കൊണ്ടാണോ കണ്ണുകൾ കാണപ്പെടുന്നത് നീ അതുതന്നെ ബ്രഹ്മം അഥവാ ചൈതന്യം എന്നറിയുക . 

അല്ലെങ്കിൽ ശ്രീനാരായണ ഗുരു പറഞ്ഞത്പോലെ 

ചൈതന്യാദാഗതം സ്ഥൂല-
സൂഷ്മാത്മകമിദം ജഗത് 
അസ്തിചേത് സത്ഘനം സർവ്വം 
നാസ്തി ചേദസ്തി ചിത്ഘനം 

ബാഹ്യ ദൃശ്യരൂപങ്ങളിൽ സ്ഥൂലമായും സങ്കലപ്പ വാസനാ തലങ്ങളിൽ സൂക്ഷ്മമായും കാണപ്പെടുന്ന ഈ പ്രപഞ്ചം അഖണ്ഡബോധവസ്തുവിൽ ആവിര്ഭവിച്ചതാണ്.  ഒരു ജീവന്മുക്തൻ ഈ പ്രപഞ്ചം ഉണ്ടെന്ന മട്ടിൽ വ്യവഹരിക്കുമ്പോൾ അദ്ദേഹത്തിനത് കട്ടപിടിച്ച സത്ത അതായത് ഉണ്മമാത്രമാണ്. അദ്ദേഹത്തിൻറെ പ്രപഞ്ചം ഇല്ലെന്നു വന്നാൽ കട്ടിപിടിച്ച ബോധം ഉണ്ടായിരിക്കുന്നതുമാണ് .

free thinker 2017-03-19 05:08:35
ഹിന്ദുമതത്തിലെ ഒരു പ്രശ്‌നമാണു വിദ്യധരന്റെ മറുപടി. മറ്റു മതങ്ങള്‍ വിശ്വാസവും തത്വചിന്തയും കൂട്ടിക്കുഴക്കാറില്ല. ഹിന്ദു മതത്തില്‍ വിശ്വാസം എന്തെന്നു നമുക്കറിയാം. പല ദൈവങ്ങളില്‍ വിശ്വാസം. പല ആചാരം തുടങ്ങിയവ. ഇനി അതേപറ്റി എന്തെങ്കിലും ചോദ്യം ചെയ്താല്‍ തത്വചിന്ത വരും. വമ്പന്‍ വാക്കുകള്‍. സച്ചിദാനന്ദം, മായ, പരമാത്മാവ് എന്നിങ്ങനെ. അതിനൊന്നും വലിയ അര്‍ഥമില്ലെന്നതാണു സത്യം. വിശ്വസിക്കുന്നതാണു യാഥാര്‍ഥ്യം. ബാക്കിയുള്ളത് തത്വ ചിന്ത.
ഭഗവദ് ഗീത കര്‍മ്മം ചെയ്യാന്‍ പറയുന്നു. അര്‍ജുനന്‍ ശത്രു സംഹാരം ചെയ്തില്ല എന്നു കരുതൂ. ദുര്യോധനന്‍ കുറച്ചു നാള്‍ കൂടി ഭരിച്ചു എന്നു വയ്ക്കുക. അതു കൊണ്ട് എന്തുണ്ടാകും? തല്ക്കാലത്തേക്കു വല്ല മാറ്റവും വരും. അല്ലാതെ ഇന്നത്തെ നമുക്ക് മരിച്ചു പോയ അര്‍ജുനനും മരിച്ചു പൊയ ദുര്യോധനനും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക