Image

യുക്മയുടെ ആദ്യ സാന്ത്വനം ഉഷ മേനോന്റെ കുടുംബത്തിന്

Published on 15 March, 2017
യുക്മയുടെ ആദ്യ സാന്ത്വനം ഉഷ മേനോന്റെ കുടുംബത്തിന്
ലണ്ടന്‍: യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ യുക്മ നാഷണല്‍ കമ്മിറ്റി ആവിഷ്‌കരിച്ച യുക്മ സാന്ത്വനം പദ്ധതിയുടെ ആദ്യ സഹായം ഉഷ മേനോന്റെ കുടുംബത്തിനു ലഭിച്ചു.

ഷ്രോപ്പ്‌ഷെയറിലെ ടെല്‍ഫോര്‍ഡില്‍ കഴിഞ്ഞ ദിവസം നിര്യാതയായ ഉഷ മേനോന്റെ കുടുംബത്തിനാണ് യുക്മ സാന്ത്വനം ആദ്യം സഹായകമാകുന്നത്. 2013ല്‍ രോഗനിര്‍ണയം നടത്തി അര്‍ബുദ രോഗമാണെന്ന് കണ്ടെത്തി കേരളത്തിലും യുകെയിലുമായി തുടര്‍ ചികിത്സകള്‍ നടത്തിയെങ്കിലും ഒടുവില്‍ മരണത്തിനു കീഴടങ്ങിയ ഉഷയുടെ കുടുംബത്തിന്റെ ആഗ്രഹപ്രകാരം ഭൗതിക ശരീരം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിന്റെ ആവശ്യത്തിലേക്കാണ് യുക്മയുടെ സഹായം കൈമാറുന്നത്. ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനും ഫ്യുണറല്‍ ഡയറക്ടേഴ്‌സിനുവേണ്ടിവരുന്നതുമായ ചെലവാണ് യുക്മ വഹിക്കുക. 

യുക്മ സാന്ത്വനം പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും താല്പര്യമുള്ളവരില്‍ നിന്നും സമാഹരിക്കുന്ന തുകയാണ് ഇതിനായി വിനിയോഗിക്കുന്നത്. 

യുകെ മലയാളികളെ ദുരന്തങ്ങള്‍ വേട്ടയാടുന്‌പോള്‍ ഒരു സഹായ ഹസ്തമായാണ് സാന്ത്വനം പദ്ധതി അവതരിപ്പിക്കപ്പെട്ടത്. യുക്മയുടെ ആദ്യ നാഷണല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ സമാഹരിച്ച 2500 പൗണ്ട് സ്വരൂക്കൂട്ടി സഹായ പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. യുക്മ സാന്ത്വനം എന്ന പേരില്‍ തുടങ്ങിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനും നല്ല പ്രതികരണമാണ് ലഭിച്ചത്. യുക്മയുടെ ഈ സംരംഭത്തിന് പിന്തുണ നല്‍കിയ എല്ലാ യുകെ മലയാളികളോടും യുക്മ നാഷണല്‍ കമ്മിറ്റി നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ബാല സജീവ്കുമാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക