Image

കൊച്ചയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ്: യുക്മ ഓണ്‍ലൈന്‍ പെറ്റീഷന്‍ കാന്പയിന്‍ ആരംഭിച്ചു

Published on 14 March, 2017
കൊച്ചയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ്: യുക്മ ഓണ്‍ലൈന്‍ പെറ്റീഷന്‍ കാന്പയിന്‍ ആരംഭിച്ചു
ലണ്ടന്‍: യുകെ മലയാളികളുടെ നീണ്ടകാലത്തെ ആഗ്രഹം സഫലമാക്കുക എന്ന ഉദ്ദേശത്തോടെ ഹീത്രു വിമാനത്താവളത്തില്‍ നിന്നും കൊച്ചയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് എന്ന ആവശ്യവുമായി യുക്മ ഓണ്‍ലൈന്‍ പെറ്റീഷന്‍ കാന്പയിന്‍ ആരംഭിച്ചു. യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജണാണ് കാന്പയിനു നേതൃത്വം നല്‍കുന്നത്. 

കൊച്ചയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് എന്ന ആവശ്യവുമായി പെറ്റീഷന്‍ കാന്പയിന് തുടക്കം കുറിച്ചിട്ടുള്ളത്. സിയാല്‍ എംഡിയുടെ ശ്രദ്ധയിലേക്ക് പ്രശ്‌നം എത്തിക്കുക എന്നതാണ് കാന്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ പറഞ്ഞു.

പ്രതിവര്‍ഷം ആയിരക്കണക്കിന് മലയാളികള്‍ ഹീത്രു വിമാനത്താവളത്തില്‍നിന്നു കേരളത്തിലേക്കു യാത്ര ചെയ്യുന്നുണ്ട്. മാത്രവുമല്ല ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച വീസ ഓണ്‍ അറൈവല്‍ വഴിയും ധാരാളം ടൂറിസ്റ്റുകള്‍ കേരളത്തിലെത്തുന്നു. ഇവര്‍ക്കെല്ലാം നിലവിലെ ട്രാന്‍സിസ്റ്റ് യാത്ര പ്രകാരം കണക്ടഡ് ഫ്‌ളൈറ്റിനുവേണ്ടി മണിക്കൂറുകളാണ് എയര്‍പോര്‍ട്ടുകളില്‍ ചെലവഴിക്കേണ്ടി വരുന്നത്. ഇത് യാത്രക്കാര്‍ക്കു വന്‍ സാന്പത്തിക നഷ്ടം ഉണ്ടാക്കുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കൊച്ചിയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് എന്ന ആവശ്യം യുകെ മലയാളികള്‍ ഉയര്‍ത്തുന്നത്. 

ആധുനിക സൗകര്യത്തോട് കൂടിയ ടെര്‍മിനല്‍ 3 വന്നതോടെ കൊച്ചി എയര്‍പോര്‍ട്ട് ഏതൊരു അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനോടും കിടപിടിക്കുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നു. ധാരാളം പുതിയ ഫ്‌ളൈറ്റ് സര്‍വീസുകള്‍ തുടങ്ങാനും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനും കൊച്ചി എയര്‍പോര്‍ട്ടിന് ഇപ്പോള്‍ സാധിക്കും. ഈ അനുകൂല സാഹചര്യം മുതലെടുത്ത് ഡയറക്ട് ഫ്‌ളൈറ്റ് എന്ന ആവശ്യം പരിഗണിക്കണമെന്നാണ് യുകെ മലയാളികള്‍ ആവശ്യപ്പെടുന്നത്.

സിയാല്‍ എംഡിക്ക് കൊടുക്കുന്ന പെറ്റീഷനില്‍ ഏവരും ഒറ്റക്കെട്ടായി പങ്കുചേര്‍ന്ന് http://www.ipetitions.com/petition/uukmaeastangliacampaignfordirectflight from?utm_source=email&utm_medium=email&utm_campaign=email_thank_you - ലിങ്ക് വഴി നിങ്ങള്‍ക്കും ഈ ഓണ്‍ലൈന്‍ പെറ്റീഷനില്‍ പങ്കാളിയാകാവുന്നതാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക