Image

മ്യൂസിക് ആല്‍ബം 'സത്യനാദം’ പ്രകാശനത്തിന്

Published on 13 March, 2017
മ്യൂസിക് ആല്‍ബം 'സത്യനാദം’ പ്രകാശനത്തിന്


      വിയന്ന: യേശുഭഗവാന്‍, സംപൂജ്യന്‍, സ്വര്‍ഗീയനാദം, അംബരറാണി, ദേവാത്മകം എന്നീ ആല്‍ബങ്ങള്‍ക്കുശഷം സിറിയക് ചെറുകാട് സംഗീതം നല്‍കി അവതരിപ്പിക്കുന്ന മ്യൂസിക് ആല്‍ബം 'സത്യനാദം’ പ്രകാശനത്തിന് തയാറെടുക്കുന്നു. ചെറുകാട് ക്രിയേഷന്‍സിന്റെ ആറാമത്തെ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ സമാഹാരമാണ് പുതിയ ആല്‍ബം.

ആല്‍ബത്തില്‍ സെമിക്ലാസിക് ഗാനങ്ങളോടൊപ്പം ധ്യാനം, സ്തുതി, ആരാധന തുടങ്ങി ലിറ്റര്‍ജിക് ഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ടെന്ന് സിറിയക് ചെറുകാട് പറഞ്ഞു. പ്രശ്‌സത വാഗ്മീയും വചനപ്രഘോഷകനുമായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്േ!റതാണ് രചന. മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, കെസ്റ്റര്‍, വില്‍സണ്‍ പിറവം, അഫ്‌സല്‍, സിറിയക് ചെറുകാട്, ശ്രീജാ ചെറുകാട് തുടങ്ങിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. 

കേരളത്തിലുള്ളവര്‍ക്ക് ഭരണങ്ങാനത്തുള്ള അസീസി റിന്യൂവല്‍ സെന്ററില്‍ നിന്നും വാങ്ങിക്കാം. ടെലിഫോണ്‍: 0091 4822 236386, 0091 90485 42370. വിദേശത്ത് ആല്‍ബം ആവശ്യമുള്ളവര്‍ 0043 6991 2922 390 എന്ന നന്പറിലോ  c.cherukad@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോബി ആന്റണി  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക