Image

സ്വപ്‌നം (കവിത- ബിന്ധ്യ പി സുധാകരന്‍)

Published on 12 March, 2017
സ്വപ്‌നം (കവിത- ബിന്ധ്യ പി സുധാകരന്‍)
ഒത്തിരിയുണ്ടെനിക്കും സ്വപ്നം
അതിരുകളില്ലാത്ത സ്വപ്നം
മരണവുമില്ലാത്ത സ്വപ്നം
ജീവനാധാരമാം സ്വപ്നം

സ്വപ്‌നമൊന്നില്ലാതെ 
ഏതൊരു വ്യക്തിക്കും
മുന്നോട്ട് നീങ്ങുമ്പോള്‍ 
ജീവിതം ശൂന്യം ശൂന്യം!!!

വീടൊന്നു വെക്കണം 
നാടൊന്നു കാണണം
കാറൊന്നു വാങ്ങണം
ഞാനതോടിക്കണം

വൃദ്ധനുമുണ്ടാകും സ്വപ്‌നം
പൈതങ്ങള്‍ക്കുണ്ടാകാം സ്വപ്നം
ഇനി സ്വപ്ത്തിനന്ത്യമുണ്ടെങ്കിലോ...
അതു മരണത്തിലൂടെമാത്രമല്ലോ!!!
സ്വപ്‌നം (കവിത- ബിന്ധ്യ പി സുധാകരന്‍)
Join WhatsApp News
Sudhir Panikkaveetil 2017-03-12 07:32:19
സ്വപ്‌നങ്ങൾ.. സ്വപ്നങ്ങളെ നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ, നിശ്ചലം .... ഈ ലോകം.
Dr.Sasi 2017-03-12 10:43:09
 പരമമായ സങ്കല്പത്തിലിലൂടെ മാത്രമേ ആഗ്രഹങ്ങളും , സൃഷ്ടികളും നമുക്ക് വന്നുചേരുകയുള്ളു .ബിന്ധ്യ സ്വപ്പ്നം കണ്ടുകൊണ്ടിരുന്നാൽ  ഒരിക്കലും വീട് വാങ്ങാനോ ,നാട് കാണാനോ, കാറ്  വാങ്ങാനോ , ഓടിക്കാനോ കഴിയില്ല.എല്ലാ മനുഷ്യരും സ്വപ്പ്നം കാണുമെന്ന് പറയുന്നതും ശരിയല്ല .കണ്ണ് ഒരിക്കലും കാണാത്ത കുരുടൻ ഒരിക്കലും സ്വപ്പ്നംകാണുകയില്ല.സ്വപ്പ്നത്തിലൂടെ കേൾക്കുക മാത്രം  ചെയ്യുന്നു !അതുപോലെ ചെവി കേൾക്കാത്ത ആളുകൾ ഒരിക്കലും സ്വപ്പ്നത്തിൽ കേൾക്കുകയില്ല , അവർ സ്വപ്പ്നം കാണുക മാത്രമേ ചെയ്യുന്നുള്ളു .എന്നിരുന്നാലും  പരമമായ സങ്കൽപ്പങ്ങളും പ്രതീക്ഷകളും ജീതിവിതത്തെ  വിവേകപൂർവം ലക്ഷ്യ സാക്ഷാൽക്കാരത്തോടുകൂടി മുന്നോട്ടു നയിക്കുന്നു എന്ന നല്ലൊരു ഫിലോസോഫിക്കൽ സന്ദേശമുണ്ട് ഈ കൊച്ചു കവിതയിൽ .
(Dr.Sasi)
Manoj Thomas. 2017-03-13 06:02:50
Remember   the  words  of    A P J  ABDUL  KALAM. ........ “Dream is not that which you see while sleeping it is something that does not let you sleep.”
വിദ്യാധരൻ 2017-03-13 07:38:19
നവജാതശിശുവിന്റ ചിരി കണ്ടു പറയുന്നു 
'മാലാഖ സ്വപ്നത്തിൽ വന്നതാണെന്ന് '
കൗമാരക്കാരൻ ചിരിച്ചാൽ പറയും
കാണുന്നവൻ ദിവാസ്വപ്നങ്ങളെന്നു
പതിനേഴുകാരി ചിരിച്ചാലോ?-
"സ്വപ്‌നം കണ്ടിരിപ്പാണവൾ ആരെയോ"
സ്വപ്നത്തിൽ എഴുനേറ്റു നടക്കുന്നു ചിലർ
ഒരു കവിയായി മരിക്കാൻ സ്വപ്നം
കാണുന്നോർ ശതഗണം  
ഒരിക്കൽ ഞാൻ ഉറങ്ങുന്ന നേരത്തു
ഒരു കുത്തുതന്നിട്ട് ഭാര്യ ചോദിച്ചു
ആരെ സ്വപ്നം കണ്ടാ ചിരിക്കൂന്നേ?
സ്വപ്നങ്ങളൊക്കയും തേഞ്ഞുമാഞ്ഞു
വാർദ്ധക്യം വന്നതിവേഗത്തിലെത്തി
കാണുന്നതോ ഒരേയൊരു സ്വപ്നം മാത്രം
പൂകണം സ്വർഗ്ഗം അതിവേഗത്തിലെങ്ങനേം

Quote 2017-03-13 06:56:55
Your vision will become clear only when you can look into your own heart. Who looks outside, dreams; who looks inside, awakes. Carl Jung
 
bindhya 2017-03-13 10:38:33
Dr. സ്വപ്‌നം ഒരു സങ്കല്‍പമാണ്, സ്വപ്‌നം കാണുന്നു എന്ന് പറയുന്നുവെങ്കിലും സ്വപനം കാണുകയല്ല സങ്കല്‍പിക്കുകയാണ്. അന്ധനായ ഒരു വ്യക്തിക്ക് അന്ധതയില്‍ നിന്നുള്ള മുക്തിയാകാം സ്വപ്‌നം. എന്തെങ്കിലും ഒരു സ്വപനം, അതൊരു പക്ഷെ ഒരാഗ്രഹമാകാം ഇല്ലാത്ത ആളുകള്‍ ചുരുക്കമായിരിക്കും പ്രതീക്ഷകളാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രതീക്ഷകളാണ് സ്വപ്നം. ഒരാഗ്രഹം നടന്നാല്‍ പോലും അവസാനിക്കില്ല അടുത്ത ആഗ്രഹം സ്വപനമാകും. എന്റെ ആഗ്രഹങ്ങളും അത്തരമൊരു സ്വപ്‌നമാണ്...

Dr.Sasi 2017-03-13 11:16:49
ബിന്ധ്യ പരാവിദ്യ നന്നായി വായിച്ചു മനസ്സിലാക്കേണ്ടതാണ് . ആഗ്രഹങ്ങളും , അഭിലാഷങ്ങളും , പ്രതീക്ഷകളും എല്ലാം ജാഗ്രത്തിലാണ്  നടക്കുന്നത് . ജാഗ്രത്തു ലോകത്തിൽ ജാഗ്രത്ത് സത്യം . സ്വപ്ന ലോകത്തിൽ  സ്വപ്നം സത്യം .സുഷുപ്തി ലോകത്തിൽ ദേശവും കാലവുമില്ല . സ്വരുപമായ ആനന്ദം മാത്രം !
(Dr.Sasi)
Dr.Sasi 2017-03-13 14:19:40
സ്വപ്നങ്ങൾ ഒരിക്കലും സങ്കല്പങ്ങളല്ല .നമ്മുടെ ജീവിതവൃത്തി മുന്ന് അവസ്ഥകളിലൂടെ കടന്നു പോകുന്നു .ജാഗ്രത്ത്‌ ,സ്വപ്നം,സുഷപ്‌തി .ജാഗ്രത്തിലാണ് നാം ജീവിക്കുന്നത് .ഇന്ദ്രിയങ്ങൾ അർത്ഥങ്ങൾ ഗ്രഹിക്കുന്ന അവസ്ഥ .ഇവിടെയാണ് സങ്കല്പം ജനിക്കുന്നത് .സ്വപ്നമെന്നത് കരണങ്ങൾ ഉപസംഗ്രഹിക്കപെട്ട ശേഷം അന്തഃകരണത്തിൽ നടക്കുന്ന വൃത്തി .അതുകൊണ്ടു സ്വപ്നത്തിനു യാഥാർത്യവുമായി യാതൊരു ബന്ധവുമില്ല .സുഷുപ്തിയെന്ന അവസ്ഥയിൽ ആനന്ദം മാത്രം !കൂടുതൽ വിശദികരണം വേണ്ടതാണ് .
(Dr.Sasi)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക