Image

ജര്‍മ്മന്‍ സാമ്പത്തിക വളര്‍ച്ചക്ക് 'ട്രിപ്പിള്‍ എ' റേറ്റിംഗ് ലഭിച്ചു

ജോര്‍ജ് ജോണ്‍ Published on 11 March, 2017
ജര്‍മ്മന്‍ സാമ്പത്തിക വളര്‍ച്ചക്ക് 'ട്രിപ്പിള്‍ എ' റേറ്റിംഗ് ലഭിച്ചു
ബെര്‍ലിന്‍: ലോക സാമ്പത്തിക റേറ്റിംഗ് ഏജന്‍സി ഫിച്ച് ജര്‍മ്മന്‍ സാമ്പത്തിക വളര്‍ച്ചക്കും, കറന്‍സി മാനേജമെന്റിനും ഏറ്റവും മികച്ച 'ട്രിപ്പിള്‍ എ' നല്‍കി. ജര്‍മ്മനിയിലെ ഗാര്‍ഹിക ഉല്പാദനം 2017 ല്‍ 1.8 ശതമാനം ആയിരിക്കമെന്നാണ് റേറ്റിംഗ് ഏജന്‍സി ഫിച്ചിന്റെ കണക്ക്കൂട്ടല്‍. കഴിഞ്ഞ 2 വര്‍ഷമായി ജര്‍മനിയിലേക്ക് ഒഴുകിയ അഭയാര്‍ത്ഥികളും അതിന് വേണ്ടി ചിലവാക്കിയ അധിക ചിലവും ജര്‍മന്‍ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചില്ല. സമ്യുദ്ധമായ സാമ്പത്തിക അച്ചടക്ക നടപടികളും, പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കിട്ടിയ നികുതി വരുമാനവും ജര്‍മനിയുടെ സാമ്പത്തിക ഭദ്രതക്കും, വളര്‍ച്ചക്കും സഹായിച്ചു.

ജര്‍മനിയുടെ ഈ സാമ്പത്തിക ഭദ്രതയില്‍ ജര്‍മ്മന്‍ വ്യവസായങ്ങളില്‍ മുതല്‍ മുടക്കാന്‍ ഇത് ഏറ്റവും ഉചിതമായ സമയം ആണെന്ന് ലോക  റേറ്റിംഗ് ഏജന്‍സി വിലയിരുത്തുന്നു. ജര്‍മ്മന്‍ വ്യവസായ മേഖലയില്‍ മുതല്‍ മുടക്കാന്‍ പ്രവാസികള്‍ക്കും ഏറെ സാദ്ധ്യതകളുണ്ട്.

ജര്‍മ്മന്‍ സാമ്പത്തിക വളര്‍ച്ചക്ക് 'ട്രിപ്പിള്‍ എ' റേറ്റിംഗ് ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക