Image

വെളുപ്പിന്റെ ദുഃഖം (കവിത- രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 09 March, 2017
വെളുപ്പിന്റെ ദുഃഖം (കവിത- രാജന്‍ കിണറ്റിങ്കര)
വെളുത്തതൊക്കെ

പവിത്രമാണെന്ന്

അഭിമാനിച്ചിരുന്നു

വെളുപ്പ്

ശാന്തിയുടെ

പ്രതീകമായിരുന്നു

വെളുപ്പ്

നിഷ്‌കളങ്കതയുടെ

അടയാളമായിരുന്നു

ചന്ദ്ര നിലാവും

സൂര്യ രശ്മിയും

വെളുപ്പായിരുന്നു

സജ്ജനങ്ങളുടെ

മനസ്സ്

ശുഭ്രമെന്നറിഞ്ഞു...

പാല്‍ വെണ്മയെന്നൊരു

ഉപമ പോലും

പതിച്ചു കിട്ടിയിരുന്നു

പക്ഷെ,

എപ്പോഴാണ്

വെളുപ്പിനും

വഴി പിഴച്ചത്

മദ്യം വെളുത്ത

ലഹരിയായതും

വെളുത്ത പേപ്പറില്‍

എരിഞ്ഞ തീപ്പൊരി

കരളിനെ കാര്‍ന്നതും

വെളുത്ത ളോഹയില്‍

കാമം തുടിച്ചതും

എപ്പോഴാണ് ?

പേരു ദോഷം

വരുത്താന്‍

ചില ദുര്‍മാര്‍ഗികള്‍ ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക