Image

ബേബി മണക്കുന്നേല്‍ കെ.സി.സി.എന്‍.എ പ്രസിഡന്റ്; ഏബ്രഹാം പുതിയിടത്തുശേരില്‍ സെക്രട്ടറി

Published on 04 March, 2017
ബേബി മണക്കുന്നേല്‍  കെ.സി.സി.എന്‍.എ പ്രസിഡന്റ്; ഏബ്രഹാം പുതിയിടത്തുശേരില്‍ സെക്രട്ടറി
ഫിലഡല്‍ഫിയ:അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) പ്രസിഡന്റായി ഹൂസ്റ്റണില്‍ നിന്നുള്ള ബേബി മണക്കുന്നേല്‍ വിജയിച്ചു. ഒരു വോട്ടിനു എതിര്‍ സ്ഥാനാര്‍ഥി ജെയിംസ് ഇല്ലിക്കലിനെ അദ്ധേഹം പരജയപ്പെടുത്തി. ബേബിക്ക് 59 വോട്ടു കിട്ടിയപ്പോള്‍ ജയിംസിനു 58 വോട്ട് കിട്ടി. ആകെ വോട്ട് 117.
പ്രതീക്ഷിച്ച പോലെ രണ്ടുരണ്ടു പാനലില്‍ നിന്നുള്ളവരും വിജയികളിലുണ്ട്.

എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്: പ്രൊഫ. മേയമ്മ വെട്ടിക്കാട്ട്, ചിക്കാഗോ, 64 വോട്ട്; എതിര്‍ത്ത സൈമണ്‍ ഇല്ലിക്കാട്ടിലിനു 53 വോട്ട്. 

ജനറല്‍ സെക്രട്ടറി ഏബ്രഹാം പുതിയിടത്തുശേരില്‍ (ന്യു യോര്‍ക്ക്)53 വോട്ട് നേടി വിജയിച്ചു. എതിരാളി ജെയ്‌സണ്‍ ഓലിയിലിനു 47 വോട്ട്; 

ട്രഷറര്‍: അനില്‍ മറ്റപ്പള്ളികുന്നേല്‍ (ലോസ് ഏഞ്ചലസ്) 74 വോട്ട് നേടി; എതിര്‍ത്ത ഷീജോ പഴയമ്പള്ളിക്കു 43 വോട്ട്. ; ജോ. സെക്രട്ടറി: ജേക്കബ് പടവത്തില്‍ (ഫ്‌ളോറിഡ)59 വോട്ട് നേടി; എതിര്‍ത്ത ജയ്ക്ക് പോാളപ്രയിലിനു 58 വോട്ട്

റീജിയനല്‍ വൈസ് പ്രസിഡന്റുമാര്‍: അറ്റ്‌ലാന്റ: ജോബി വാഴക്കാലായില്‍; ടെക്‌സസ്: ലിജോ ജോര്‍ജ് ; ന്യു യോര്‍ക്ക്: ജോണിച്ചന്‍ കുസുമാലയം; കാനഡ: ജോര്‍ജ് തച്ചേട്ട്; സൈമണ്‍ കോട്ടൂര്‍-കാലിഫോര്‍ണിയ

ചിക്കാഗോയ്ല്‍ നിന്നു ജയ്‌മോന്‍ നന്ദികാട്ടിനും ജോയി നെല്ലാമറ്റത്തിനും തുല്യവോട്ട് കിട്ടി. ജയ്‌മോന്‍ 2017-ലും ജോയി 2018-ലും വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കും.

മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് നെല്ലാമറ്റം, ടോമി മ്യാല്‍ക്കരപ്പുറത്ത്, ഷീന്‍സ് ആകശാല എന്നിവരടങ്ങിയ ഇലക്ഷന്‍ കമ്മിറ്റിയാണു ഇലക്ഷന്‍ നടത്തിയത്. എല്ലാ വോട്ടര്‍മാരും വോട്ടു ചെയ്തതായി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് നെല്ലാമറ്റം പറഞ്ഞു. കടുത്ത മത്സരമായിരുന്നു. പ്രശ്‌നങ്ങൊളൊന്നുമില്ലാതെ ഇലക്ഷന്‍ നടത്താനായി 

തികച്ചും സൗഹ്രുദ മത്സരമാണ് നടന്നതെന്നു ഇരു വിഭാഗവും പറഞ്ഞു. പുതിയ പ്രസിഡന്റിനൊപ്പം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ താന്‍ മുന്‍ നിരയിലുണ്ടാവുമെന്നു ജെയിം,സ് ഇല്ലിക്കല്‍ പറഞ്ഞു.

പുതിയ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പിറവം സ്വദേശിയാണ്. ഭാര്യ ആനി, മാറിക ഇല്ലിക്കാട്ടില്‍ കുടുംബാംഗം. ഫില്‍മോന്‍ ബേബി, ജോയല്‍ ബേബി എന്നിവര്‍ മക്കള്‍. എം. കോം. ബിരിുദധാരിയാണ്
കെ.സി.സി.എന്‍.എ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 1998, 99, 2000 വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയത്തില്‍ നിന്നു സമുദായത്തിന്റേയും, സംഘടനയുടേയും പ്രശ്‌നങ്ങളെപ്പറ്റി തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നു അദ്ധേഹംനേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ക്‌നാനായ യൂത്ത് ലീഗില്‍ 1974 മുതല്‍ പ്രവര്‍ത്തിച്ചു. വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. 1985 മുതല്‍ 1990 വരെ പിറവം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റായി 1997, 1998, 2012 വര്‍ഷങ്ങളില്‍ സേവനം അനുഷ്ഠിച്ചു. കേരളത്തില്‍ പത്തുവര്‍ഷം അധ്യാപകനായിരുന്നു. യു.എസ് പോസ്റ്റല്‍ സര്‍വീസില്‍ സേവനം അനുഷ്ഠിച്ചശേഷം ഒന്നര പതിറ്റാണ്ട് മുമ്പ് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു. ഫോമയുടെ 2008ലെ കണ്‍വന്‍ഷന്‍ ചെയറും, 2012, 16 വര്‍ഷത്തെ റീജിയന്‍ വൈസ് പ്രസിഡന്റുമായിരുന്നു.

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. മേയമ്മ വെട്ടിക്കാട്ട്ഒളശ്ശ തയ്യില്‍ മാളികയില്‍ കുടുംബാംഗമാണ്. അവര്‍ 1971 മുതല്‍ 21 വര്‍ഷം കോട്ടയം ബി.സി.എം കോളജില്‍ അധ്യാപികയായിരുന്നു. 1992ല്‍ ചിക്കാഗോയിലെത്തിയ അവര്‍ നഴ്‌സിംഗ് പഠിച്ച് 1996 മുതല്‍ ആര്‍.എന്‍. ആയി. ഭര്‍ത്താവ് പ്രൊഫ. പീറ്റര്‍ മാത്യു വെട്ടിക്കാട്ട് ഉഴവൂര്‍ കോളജ് റിട്ട. പ്രൊഫസറാണ്.

1970 മുതല്‍ ക്‌നാനായ സംഘടനകളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. കെ.സി.വൈ.എല്‍ തുടങ്ങുമ്പോള്‍ അഡൈ്വസറായിരുന്നു. കോട്ടയം രൂപതയുടെ വിദ്യാഭാസ പ്രവര്‍ത്തനങ്ങളില്‍ രണ്ടു പതിറ്റാണ്ട് സജീവമായി പങ്കാളിത്വം വഹിച്ചു. 1992 മുതല്‍ ചിക്കാഗോ കെ.സി.എസില്‍ സജീവം. ചിക്കാഗോ കെ.സി.വൈ.എല്‍ അഡൈ്വസറായി നിരവധി വര്‍ഷം പ്രവര്‍ത്തിച്ചു. 

വിമന്‍സ് ഫോറം കോാര്‍ഡിനേറ്ററും പിന്നീട് അഡൈ്വസറുമായി. 2004 മുതല്‍ 2006 വരെ കെ.സി.എസ് വൈസ് പ്രസിഡന്റ്. 2008ല്‍ പ്രസിഡന്റായി. കെ.സി.എസിലെ ഏക വനിതാ പ്രസിഡന്റാണ്. കെ.സി.എസ്. ഭരണഘടനാ സമിതിയുടെ ചെയര്‍ പേഴ്‌സണുമായിരുന്നു. കെ.സി.സി.എന്‍.എ ഭരണഘടനാ സമിതിയിലും അംഗമായിരുന്നു 
ബേബി മണക്കുന്നേല്‍  കെ.സി.സി.എന്‍.എ പ്രസിഡന്റ്; ഏബ്രഹാം പുതിയിടത്തുശേരില്‍ സെക്രട്ടറിബേബി മണക്കുന്നേല്‍  കെ.സി.സി.എന്‍.എ പ്രസിഡന്റ്; ഏബ്രഹാം പുതിയിടത്തുശേരില്‍ സെക്രട്ടറിബേബി മണക്കുന്നേല്‍  കെ.സി.സി.എന്‍.എ പ്രസിഡന്റ്; ഏബ്രഹാം പുതിയിടത്തുശേരില്‍ സെക്രട്ടറിബേബി മണക്കുന്നേല്‍  കെ.സി.സി.എന്‍.എ പ്രസിഡന്റ്; ഏബ്രഹാം പുതിയിടത്തുശേരില്‍ സെക്രട്ടറി
Join WhatsApp News
pappu 2017-03-05 07:52:35
Sorry KCCNA is not a malayalee organization. It is  a religious organization. Please do not mix malayalee organization with religious organization.
Observer 2017-03-05 17:14:44
Congratulations. Massive majority, Sland slide victory, Big Win. Total vote 117. Out of which of which the voctory man got 59 and the failed man got 58 vites. So 1 vote edge is written as big big majority. This Association is not a biggest Malayalee Association, that is wrong. This just a small group and one small branch of syro malabar catholics based in Kottayam area. Very narrow views and small group pretenting as if big.
CID Moosa 2017-03-06 04:49:21
ഈ വിജയത്തിന്റെ  പിന്നിൽ റഷ്യൻ ഇടപെടൽ ഇല്ലേ എന്ന് സംശയം ഇല്ലാതെ ഇല്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക