Image

ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുകള്‍ക്കെതിരെ സുനിതാ കൃഷ്‌ണന്‍ സുപ്രീം കോടതിയില്‍

Published on 27 February, 2017
ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുകള്‍ക്കെതിരെ സുനിതാ കൃഷ്‌ണന്‍ സുപ്രീം കോടതിയില്‍


ദില്ലി: കൊച്ചില്‍ നടിക്കെതിരായ ആക്രമണത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും കൈവശമുണ്ടെന്ന്‌ അവകാശപ്പെടുന്ന ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുകള്‍ക്കെതിരെ സാമൂഹിക പ്രവര്‍ത്തകയായ സുനിതാ കൃഷ്‌ണന്‍ കോടതിയില്‍. ദൃശ്യങ്ങള്‍ കൈവശമുണ്ടന്നെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിട്ടയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ടാണ്‌ സുനിത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്‌.


തമിഴ്‌ ഭാഷയിലുള്ള ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പകര്‍പ്പ്‌ സുനിത കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. സംഭവത്തില്‍ സുപ്രീംകോടതി ഫെയ്‌സ്‌ബുക്കിനോട്‌ വിശദീകരണം ചോദിച്ചിട്ടുണ്ട്‌. ഇതുവരേയും ഇതിനെക്കുറിച്ച്‌ ഫെയ്‌സ്‌ബുക്കിന്റെ ഭാഗത്തു നിന്നും പ്രതികരണം ലഭിച്ചിട്ടില്ല.

കാറിനുള്ളില്‍ ആക്രമിക്കപ്പെടുന്ന നടിയുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന്‌ അവകാശപ്പെടുന്ന നിരവധി പോസ്റ്റുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌. ഇതേ തുടര്‍ന്നാണ്‌ സുനിത കോടതിയെ സമീപിച്ചത്‌.


വ്യാജപ്രചരണം തടയാന്‍ കോടതി അടിയന്തിരമായി തന്നെ ഇടപെടണമെന്നും സുനിത ആവശ്യപ്പെട്ടിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക