Image

സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ മുംബൈ ഒന്നാം സ്ഥാനത്ത്‌

Published on 27 February, 2017
സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍  മുംബൈ ഒന്നാം സ്ഥാനത്ത്‌

മുംബൈ: സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്‌ മുംബൈ. 820 ശതകോടി യുഎസ്‌ ഡോളര്‍, അതായത്‌ 54.70 ലക്ഷം കോടി രൂപയുടെ സമ്പത്താണ്‌ മുംബൈയിലുള്ളത്‌. ന്യൂ വേള്‍ഡ്‌ വെല്‍ത്താണ്‌ ഇതുസംബന്ധിച്ചുള്ള കണക്കുവിവരങ്ങള്‍ പുറത്തുവിട്ടത്‌.

46,000 കോടീശ്വരന്‍മാരും 28 ശതകോടീശ്വരന്‍മാരും മുംബൈയില്‍ വസിക്കുന്നു. സമ്പത്തിന്റെ കാര്യത്തില്‍ ദല്‍ഹിയാണ്‌ രണ്ടാം സ്ഥാനത്ത്‌. ബംഗളുരു മൂന്നാമതും.

മുംബൈയുടെ പകുതിയില്‍ അല്‍പം കൂടുതല്‍ മാത്രമാണ്‌ ദല്‍ഹിയുടെ ആകെ സമ്പത്ത്‌. 450ശതകോടി ഡോളര്‍, 30 ലക്ഷം കോടി രൂപ. 7,700 കോടീശ്വരന്‍മാരും 6 ശതകോടീശ്വരന്‍മാരുമാണ്‌ ദല്‍ഹിയിലുള്ളത്‌. 

ബംഗളുരുവിലാകട്ടെ ആകെ 320 ശതകോടി യുഎസ്‌ ഡോളറിന്റെ സമ്പത്താണുള്ളത്‌. അതായത്‌, 21.34 ലക്ഷം കോടി രൂപയുടെ സമ്പത്ത്‌.

9000 കോടീശ്വരന്‍മാരുള്ള ബംഗളുരുവില്‍ 6 ശതകോടീശ്വരന്‍മാരുമുണ്ട്‌. ഹൈദരാബാദില്‍ 310 ശതകോടി ഡോളറിന്റെയും പുണെയില്‍ 180 ശതകോടി ഡോളറിന്റെയും സമ്പത്തുണ്ടെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. 6.2 മ്‌ില്യണ്‍ ഡോളറിന്റെ സമ്പത്താണ്‌ ഇന്ത്യയില്‍ കോടീശ്വരന്‍മാര്‍ കൈവശം വച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക