Image

വസുന്ധരേ ഒരു വിഷാദഗാഥ (കവിത: ജയന്‍ വര്‍ഗീസ്)

Published on 27 February, 2017
വസുന്ധരേ ഒരു വിഷാദഗാഥ (കവിത: ജയന്‍ വര്‍ഗീസ്)
ചക്രവാകമേ , പോകയോ ദൂരെയീ,
മുക്തമാനസ ക്കൂട്ടില്‍നിന്നോമലേ !
അത്യനിവാര്യ സംക്രമണത്തിന്റെ
അതുഗ്രതാപനമേറ്റുവോ നിന്നിലും ?

എത്രശതകോടി വര്‍ഷാന്തരങ്ങളില്‍
നിത്യസത്യമായ് നിന്നുനീയെങ്കിലും ,
മന്വന്തരങ്ങള്‍ മുലക്കാമ്പിലൂറിയ
യമ്മിഞ്ഞയുണ്ട് വളര്‍ന്നുവെന്നാകിലും ,

തിന്നും കുടിച്ചും ഇണചേര്ന്നും ജന്മ്മങ്ങള്‍ ,
മില്ലേനിയങ്ങള്‍ കടന്നുവന്നെങ്കിലും,
ജന്മാന്തരങ്ങളെ ചേര്‍ത്തുനീ നെഞ്ചിലെ
കുഞ്ഞിളംചൂടില്‍ വളര്‍ത്തി യെന്നാകിലും ,

അമ്മേക്ഷമിക്കൂ നിന്‍ മക്കളീഞങ്ങള്‍തന്‍ ,
ജന്മാപരാധമീ യന്ധത ,യജ്ഞത .
എല്ലാം സുലഭമായ്ത്തന്ന നിന്‍കൈകളില്‍
നന്ദിയില്ലാതെ കടിച്ചീയണലികള്‍ .

ആര്‍ത്തിയടങ്ങാത്തയാര്‍ത്തി യിലെല്ലാമീ ,
കാല്‍കീഴിലാക്കുവാ നോടിനടന്നവര്‍ .
സാമൂഹ്യ സമ്പത്തു കാര്‍ന്നും കടിച്ചും തന്‍
മാളംനിറച്ച പെരുച്ചാഴികള്‍ ഞങ്ങള്‍ .

സത്യധര്‍മ്മങ്ങള്‍ ഗളച്ഛേദമേറ്റ ചെ
ഞ്ചോര കൊടികള്‍ക്കു ചായമായ് തേച്ചവര്‍ !
സെക്‌സും വയലന്‍സും ഇക്കിളിക്കൂട്ടുന്ന
പുത്തന്‍ ചെകുത്താനടിച്ചു പൊളിച്ചവര്‍ ,

മദ്യവും പുത്തന്‍ പണത്തിന്റെ വീര്യവും
മത്താക്കിയെല്ലാം മറന്നു മയങ്ങിയോര്‍ .
മീഡിയാക്കുള്ളിലൊരാളാകുവാന്‍ തന്റെ
നാണവും മാനവും വിറ്റുതുലച്ചവര്‍ .

വായുവില്‍ ഞങ്ങള്‍ കലര്‍ത്തിയ കാര്‍ബണും ,
റേഡിയേഷന്റെ യടിയേറ്റ ഭൂമിയും .
രാസമരുന്നും മനുഷ്യനെക്കൊല്ലുന്ന
പോഷകാഹാര കലോറി സിദ്ധാന്തവും ,

ഭാസ്റ്റുഫുഡ്ഡും സെക്‌സ് മേമ്പൊടിചേര്‍ക്കുന്ന
പാര്‍ലറും ഞങ്ങളെ ഞങ്ങള്‍ മറന്നുപോയ് .
അമ്മേക്ഷെമിക്കു നിന്‍ സ്വപ്നപുഷ്പ്പങ്ങളില്‍
എന്നും പുഴുക്കുത്തായ് ഞങ്ങള്‍കാപാലികര്‍ !

തേനുംനിലാവും ഇളമാനും തോട്ടിലെ
മീനും കിനാവിലെ പൂക്കളുമെങ്ങിനി ?
പാതിരാക്കാറ്റും കുറുമുല്ല ക്കാട്ടിലെ
രാക്കിളിപ്പാട്ടും സുഗന്ധവുംഎങ്ങിനി ?

ഒന്നുമില്ലെങ്കിലും നിന്റെപാദങ്ങളില്‍
ഒന്നുചുമ്പിച്ചു മരിച്ചുവീഴട്ടെ ഞാന്‍ !
പൊന്നണിഞ്ഞെത്തും പ്രഭാത ക്കുടങ്ങള്‍ക്കൊ
രുമ്മ നല്കാനമ്മ പോകാതെ നില്‍ക്കുമോ ?

ചക്രവാകമേ പോകയോ ദൂരെയീ ,
മുക്തമാനസ്സ ക്കൂട്ടില്‍ നിന്നോമലേ !
അത്യനിവാര്യ സംക്രമണത്തിന്റെ
അത്യുഗ്ര താപനമേറ്റുവോ നിന്നിലും ?

*ആഗോളതാപനത്തില്‍ പുളയുന്ന
ഭൂമിക്കുവേണ്ടി ഈ കണ്ണുനീര്‍ത്തുള്ളി .
Join WhatsApp News
വിദ്യാധരൻ 2017-02-27 10:14:42
പടുവിഡ്ഢിക്കെങ്ങനെ  കവിത മനസിലാകും
കൊടുക്കണം തലയ്ക്കട്ടടി മടലുകൊണ്ടു
പഠിക്കയ്ക്കുവാൻ തന്ത സ്‌കൂളിൽ വിട്ടകാലം
നടന്നു നായപോലെ അലഞ്ഞു തിരിഞ്ഞു ഇപ്പോൾ,
കടക്കുന്നില്ല തലയ്ക്കകത്ത് കവിതപോലും!
കുടിയ്ക്കണം,  നീ ഈ താള് വലിച്ചു കീറി
ഇടിച്ചുചതച്ചു കലക്കി ഗോ മൂത്രത്തിലെന്നും
വരും നിനക്ക് കവിത കാളമൂത്രംപോലെ
വരും നിനക്ക് സുബോധവും തീർച്ച .
 

Tom abraham 2017-02-27 09:44:44
Who wants these poems everyday. Poorest in India ? Food or poetry ? Editor, don't be a slave to stupid poetry. Publish our comments if you have journalistic courage.
Poem lover 2017-02-27 10:00:10
You voted for Trump and nobody expects  you to understand a poem.  It is too hard and brainy stuff for you to understand. Why can't you go and do some dirty work for Trump?
വിദ്യാധരൻ 2017-02-27 08:54:23

തട്ടുന്നു കവിത ഹൃത്തിനെ,  കവിയുടെ
മറ്റൊരു തലം  കാണുന്നു ഞാൻ
കുറ്റം പറാവാനാവില്ലെനിയ്ക്കൊട്ടും 
തെറ്റുണ്ടെൻറെ പക്ഷോമിദുസ്ഥിതിക്ക്

പണമില്ലേൽ മനുഷ്യൻ പിണമെന്ന ചിന്ത
മനസ്സിൽ പണ്ടേ കടന്നു കൂടി
പണം  നേടുവാനോടി ലോകമെങ്ങും
പിണമായി മാറി മനുഷ്യഗുണവുംപോയി

മാറി ഇന്ന് ജീവിത മൂല്യമൊക്കെ 
പാറുന്നു കാറ്റിലവ ധൂളിപോലെ
കയ്യൂക്കുള്ളവൻ കാര്യക്കാരനാണ്
വയ്യാത്തോരെ ജനം ചവുട്ടിയരച്ചിടുന്നു


poem lover 2 2017-02-27 10:15:46
it is a great poem Jayan. some thick headed won't understand it. He is very pushy, bossy, demand others to do what he likes. It is better to change the attitude rather than born again.
show watcher 2017-02-27 11:41:55
കവിയുടെ പേര് ജയ വറുഗീസ് എന്ന് മാറ്റിയാൽ വിദ്യധരന്റെ അഭിപ്രായം മാറാൻ സാധ്യത ഉണ്ട്
Joseph 2017-02-27 14:52:44
കവിയെ ചിലർ പരിഹസിക്കുന്നതുകൊണ്ടാണ് ഈ കവിത ഞാൻ വായിച്ചത്. അർത്ഥം മനസിലാക്കിയാൽ വളരെയധികം ആശയങ്ങൾ കവിതയിൽ നിറഞ്ഞിരുപ്പുണ്ട്. 

ഈമലയാളിയിലെ എഴുത്തുകാരിൽ അവാർഡ് കൊടുക്കുവാൻ ഏറ്റവും യോഗ്യനായ വ്യക്തി വിദ്യാധരനായിരുന്നു. അതുണ്ടായില്ല. അദ്ദേഹം കവിതയെ വിലയിരുത്തിയിട്ടുമുണ്ട്.

കവിയുടെ ഭാവനയിൽ വന്ന ഈ കവിതയിൽ എനിയ്ക്ക് മനസിലാക്കാൻ പ്രയാസം വന്നത് അതിൽ ഇംഗ്ലീഷ് വാക്കുകളുടെ ചേരുവാ ചേർത്തതുകൊണ്ടായിരുന്നു. 

കവിയുടെ പ്രകൃതി സ്നേഹമാണ് കവിതയിൽ അലിഞ്ഞു ചേർന്നിരിക്കുന്നത്. വസുന്ധരയേ പ്രേമിച്ചെങ്കിൽ മാത്രമേ നാം അധിവസിക്കുന്ന ഈ ഭൂമിയുടെ ദുഃഖം മനസിലാവുകയുള്ളൂ. അവൾ പെണ്ണാണ്. അവിടെ കവിയെ 'ജയ' യാക്കി സ്വവർഗാനുരാഗം കൊണ്ടുവന്നാൽ ശരിയാവില്ല. 

സത്യമല്ലേ കവി പറയുന്നത്. എത്ര ശതകോടി വർഷങ്ങൾ ഈ ഭൂമിദേവി എല്ലാം ക്ഷമിച്ചും സഹിച്ചും സത്യത്തിന്റെ കാവൽക്കാരിയായി ഇവിടെയുണ്ടായിരുന്നു. ഇന്ന് അവളുടെ ചങ്കിൽ ചവുട്ടി മേളിക്കുന്നവർ കാപഠ്യത്തിന്റെ മുഖമുള്ളവരാണ്. പ്രകൃതിയെ നശിപ്പിച്ചും സാമൂഹിക സമ്പത്തു ചൂഷണം ചെയ്തും ഒരു വിഭാഗം ജനത അമ്മ ഭൂമിദേവിയെ വ്യപിചരിച്ചുകൊണ്ടിരിക്കുന്നു. അവിടെയാണ് കവിയുടെ വിലാപവും വിഷാദവും.

സത്യത്തിന്റെയും ധർമ്മത്തിന്റെയും സ്ഥാനത്ത് മദ്യവും മദാലസകളും വ്യപിചാരവുമായി നാണവും മാനവും വിറ്റു നടക്കുന്നവരുടെ നേരെയും കവി ഇവിടെ അക്രോശിക്കുന്നുണ്ട്. ശ്രീ ജയൻ വർഗീസിന് അനുമോദനങ്ങൾ.     
Observer 2017-02-27 21:01:24
വയലാറിന്റെ ഒരു കവിതയിലെ 'സ്പെയി' എന്ന   ആംഗ്ലേയ പദം  ആ കവിഥയുടെ സൗന്ദര്യത്തെ കെടുത്തുന്നു 
         
       കറുത്ത മരണം 

'സ്പെയിസി'ലെയൊരു ബിന്ദു 
   വളർന്നു വികസിച്ചീ 
രാശിചക്രത്തിൻ കോണി-
    ലനലസ്ഫുലിംഗമായ്!

ഭ്രൂലതാചലനത്താൽ, 
       ആ മൂക സ്ഫുലിംഗത്തെ 
കാലമൊരുദയത്തിൻ 
       രാഗജ്വാലയായി മാറ്റി  (വയലാർ )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക