Image

മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം കോണ്‍ഫറന്‍സ് ലോസാഞ്ചലസില്‍ സമാപിച്ചു

മനു തുരുത്തിക്കാടന്‍ Published on 27 February, 2017
 മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം കോണ്‍ഫറന്‍സ് ലോസാഞ്ചലസില്‍ സമാപിച്ചു
ലൊസാഞ്ചല്‍സ് : മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേണ്‍ റീജിയണ്‍ വാര്‍ഷിക കോണ്‍ഫറന്‍സ് ലൊസാഞ്ചല്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍ നടന്നു. കലിഫോര്‍ണിയ മുതല്‍ സിയാറ്റിന്‍ വരെയുള്ള സംസ്ഥാനങ്ങളിലെ ഇടവകകളില്‍ നിന്നുള്ള 140 അംഗങ്ങള്‍ രണ്ടു ദിവസമായി നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ആദ്യ ദിവസം ആരാധനയെ തുടര്‍ന്നു നടന്ന ഉദ്ഘാടന ചടങ്ങില്‍ കണ്‍വീനര്‍ ജേക്കബ് മാത്യു സ്വാഗതമാശംസിച്ചു. തുടര്‍ന്ന് സിയാറ്റിന്‍ പള്ളി വികാരി റവ. അജി തോമസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. റീജിയനിലെ മറ്റ് പള്ളികളിലെ വികാരിമാരായ റവ. ലാറി വര്‍ഗീസ്, റവ. ബിജു പി. സൈമണ്‍, റവ. സ്റ്റാലിന്‍ തോമസ്, റവ. ജോണ്‍ ഉമ്മന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തെ തുടര്‍ന്ന് റീജിയന്‍ അധ്യക്ഷനും ഫീനിക്‌സ് ഇടവക വികാരിയുമായ റവ. സ്റ്റാലിന്‍ തോമസ് ദൈവത്തില്‍ നിന്നുള്ള ദാനം എന്ന വിഷയത്തില്‍ മുഖ്യസന്ദേശം നല്‍കി. വിവിധ സെഷനുകളില്‍ ജിവിത സാക്ഷ്യങ്ങളും വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളും നടന്നു. റീജിയനില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സേവനമനുഷ്ഠിച്ചശേഷം സഭയുടെ ക്രമീകരണ പ്രകാരം മറ്റ് സ്ഥലങ്ങളിലേക്ക് മാറി പോകുന്ന വൈദീകര്‍ക്ക് യാത്രയയപ്പ് നല്‍കി. സാന്‍ഫ്രാന്‍സിസ്‌കോ വികാരിയായി സേവനം അനുഷ്ഠിച്ചശേഷം ഡാലസിലേക്ക് പോകുന്ന റവ. ബിജു പി. സൈമണും ലൊസാഞ്ചല്‍സില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങി പോകുന്ന റവ. ജോണ്‍ ഉമ്മനും ഫലകം നല്‍കി ആദരിച്ചു.

വൈകുന്നേരം നടന്ന ക്വയര്‍ ഫെസ്റ്റില്‍ റീജിയനിലെ ആറോളം ഗായക സംഘങ്ങള്‍ പങ്കെടുത്തു. കോണ്‍ഫറന്‍സിന്റെ ഭാഗമായി ഇഥംപ്രഥമമായി സാധു കൊച്ചുകുഞ്ഞ് ഉപദേശിക്കുള്ള സമര്‍പ്പണമായി സംഘടിപ്പിച്ച ക്വയര്‍ ഫെസ്റ്റ് വേറിട്ട അനുഭവമായി. ഇന്ന് ക്രിസ്തീയ ഗാനങ്ങളില്‍ പ്രശസ്തമായ പല ഗാനങ്ങളും രചിച്ചത് സാധു കൊച്ചു കുഞ്ഞ് ഉപദേശിയായിരുന്നു. സഭാ ജനങ്ങളുടെ ഇടയന്‍ സുവിശേഷ താല്‍പര്യം വളര്‍ത്തിയെടുക്കാന്‍ 90 വര്‍ഷം മുന്‍പ് 1924 ല്‍ കാലം ചെയ്ത ഏബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ യുടെ ആഹ്വാന പ്രകാരംമാണ് സന്നദ്ധ സുവിശേഷക സംഘം രൂപീകരിച്ചത്. സാധു കൊച്ചുകുഞ്ഞ് ഉപദേശിയായിരുന്നു ആദ്യ സെക്രട്ടറി.

കോണ്‍ഫറന്‍സില്‍ നടന്ന ആരാധനകള്‍ക്ക് ഫീനിക്‌സ്, ലൊസാഞ്ചല്‍സ് ഇടവകകള്‍ നേതൃത്വം നല്‍കി. രണ്ടാം ദിവസം നടന്ന വിശുദ്ധ കുര്‍ബാനയോടെ കോണ്‍ഫറന്‍സിന് സമാപനമായി.

വെസ്റ്റേണ്‍ റീജിയന്‍ സെക്രട്ടറി രാജേഷ് മാത്യു, കുര്യന്‍ വര്‍ഗീസ്, അന്നമ്മ മാത്യു, ജോഷി ജോണ്‍, ഫിലിപ്പ് ജേക്കബ്, റവ. ജോണ്‍ ഉമ്മന്‍ എന്നിവരും കോണ്‍ഫറന്‍സ് കമ്മിറ്റിയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം കോണ്‍ഫറന്‍സ് ലോസാഞ്ചലസില്‍ സമാപിച്ചു
 മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം കോണ്‍ഫറന്‍സ് ലോസാഞ്ചലസില്‍ സമാപിച്ചു
 മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം കോണ്‍ഫറന്‍സ് ലോസാഞ്ചലസില്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക