Image

ജര്‍മ്മനിയില്‍ താമസിയാതെ ക്യാഷ് പെയ്‌മെന്റ് ലിമിറ്റ് വരുന്നു

ജോര്‍ജ് ജോണ്‍ Published on 27 February, 2017
ജര്‍മ്മനിയില്‍ താമസിയാതെ ക്യാഷ് പെയ്‌മെന്റ് ലിമിറ്റ് വരുന്നു
ബെര്‍ലിന്‍: യൂറോപ്പിലെ ഫ്രാന്‍സിലും, ഇറ്റലിയിലും ക്യാഷ് പെയ്‌മെന്റുകള്‍ക്ക്  ലിമിറ്റ് ഏര്‍പ്പെടുത്തിയതു പോലെ ജര്‍മ്മനിയിലും ഇത് നടപ്പിലാക്കാന്‍ ആലോചന. തീവ്രവാദ പ്രസ്ഥാനങ്ങളും, വിദേശ ഭീകരപ്രവര്‍ത്തന സംഘടനകളും ക്യാഷ് പെയ്‌മെന്റിലൂടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തടയാനാണ് ഫ്രാന്‍സും, ഇറ്റലിയും ക്യാഷ് പെയ്‌മെന്റിന് ലിമിറ്റ് ഏര്‍പ്പെടുത്തിയത്. ഈ  കാരണം തന്നെയാണ് ജര്‍മ്മന്‍ ക്യാഷ് പെയ്‌മെന്റുകള്‍ക്ക് ലിമിറ്റുകള്‍ക്കും ആധാരമായി പറയുന്നത്.

ജര്‍മ്മന്‍ ഭരണകക്ഷി സര്‍ക്കാരിലെ പ്രധാന പാര്‍ട്ടികളായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സി.ഡി.യു.), ക്രിസ്റ്റ്യന്‍ സോഷ്യലിസറ്റ് യൂണിയന്‍ (സി.എസ്.യു) എന്നിവരാണ് ഈ ക്യാഷ് പെയ്‌മെന്റിന് ലിമിറ്റിനായി ശ്രമിക്കുന്നത്. ക്യാഷ് പെയ്‌മെന്റിന് ലിമിറ്റ് 5000 യൂറോ ആയി പരിമിതപ്പെടുത്താനാണ് ജര്‍മ്മനി ആലോചിക്കുന്നത്. അതുപോലെ വിദേശത്തേക്കും, തിരിച്ചും കൈയില്‍ കൊണ്ടു പോകാവുന്ന ഇപ്പോഴത്തെ തുക 10.000 യൂറോ തുകാ പരിധിയും കുറയ്ക്കാന്‍ ജര്‍മനി ആലോചിക്കുന്നു.

ജര്‍മ്മനിയില്‍ താമസിയാതെ ക്യാഷ് പെയ്‌മെന്റ് ലിമിറ്റ് വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക