Image

കള്ളപ്പണം: സാക്കിര്‍ നായിക്‌ ചോദ്യം ചെയ്യലിനായി ഉടന്‍ ഇന്ത്യയില്‍ ഹാജരാവണം

Published on 27 February, 2017
കള്ളപ്പണം: സാക്കിര്‍ നായിക്‌ ചോദ്യം ചെയ്യലിനായി  ഉടന്‍ ഇന്ത്യയില്‍ ഹാജരാവണം

 മുംബൈ: കള്ളപ്പണം വെളുപ്പിച്ച കേസില്‍ സാക്കിര്‍ നായിക്കിന്റെ അപേക്ഷകളെല്ലാം തള്ളിക്കളഞ്ഞ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌. പത്ത്‌ ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിനായി ഇന്ത്യയില്‍ ഹാജരാവണമെന്നാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ നാലാമത്‌ സാക്കിര്‍ നായിക്കിന്‌ അയച്ച സമന്‍സില്‍ ആവശ്യപ്പെടുന്നത്‌.

 തനിയ്‌ക്കുള്ള ചോദ്യാവലി ഇമെയിലില്‍ അയച്ചുനല്‍കണമെന്നാവശ്യപ്പെട്ട്‌ സാക്കിര്‍ നായിക്ക്‌ അഭിഭാഷകന്‍ വഴി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനെ സമീപിച്ചിരുന്നു. 

ആവശ്യമായ രേഖകള്‍ അയച്ചുനല്‍കാമെന്നും നായിക്‌ അറിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സാക്കിര്‍ നായിക്കിന്റെ ആവശ്യം തള്ളിയ എന്‍ഫോഴ്‌സ്‌മെന്റ്‌ പത്ത്‌ ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യുന്നതിനായി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. 

ചോദ്യം ചെയ്യലിന്‌ ആവശ്യമായ ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ചോദ്യാവലിയും ആവശ്യമായ രേഖകളുടെ പട്ടികയും നല്‍കണമെന്നും മറുപടി ഇമെയിലില്‍ നല്‍കാമെന്നുമാണ്‌ സാക്കിര്‍ നായിക്‌ മുന്നോട്ടുവച്ചിട്ടുള്ളത്‌. നേരത്തെ വീഡിയോ കോണ്‍ഫറന്‍സില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന്‌ നായിക്ക്‌ വ്യക്തമാക്കിയതിന്‌ പിന്നാലെ രണ്ടാം തവണയാണ്‌ സാക്കിര്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവയ്‌ക്കുന്നത്‌.

 ചോദ്യം ചെയ്യലിന്‌ നേരിട്ട്‌ ഇന്ത്യയിലെത്തിയാല്‍ അറസ്റ്റ്‌ ചെയ്‌തേക്കുമെന്ന ഭയത്തെത്തുടര്‍ന്നാണ്‌ ഇത്തരമൊരു അടവ്‌ പുറത്തെടുക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക