Image

നടിയെ ആക്രമിച്ച കേസ്‌: നാല്‌ പ്രതികള്‍ കൂടി പോലീസ്‌ കസ്റ്റഡിയില്‍

Published on 27 February, 2017
 നടിയെ ആക്രമിച്ച കേസ്‌: നാല്‌ പ്രതികള്‍ കൂടി പോലീസ്‌ കസ്റ്റഡിയില്‍

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ നാല്‌ പ്രതികളെ കൂടി കോടതി പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു. മണികണ്‌ഠന്‍, വടിവാള്‍ സലീം, നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍, പ്രദീപ്‌ എന്നിവരെയാണ്‌ കസ്റ്റഡിയില്‍ വിട്ടത്‌. അഞ്ച്‌ ദിവസത്തെ പോലീസ്‌ കസ്റ്റഡിയാണ്‌ അന്വേഷണ സംഘം ആവശ്യപ്പെട്ടത്‌. 

 എന്നാല്‍ നാല്‌ ദിവസമാണ്‌ കോടതി അംഗീകരിച്ചത്‌. പള്‍സര്‍ സുനിക്കും ബിജീഷിനും ഒപ്പമിരുത്തി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എങ്കിലേ കേസിലെ നിര്‍ണായ വിവരങ്ങള്‍ ലഭിക്കൂ എന്നും പോലീസ്‌ കോടതിയെ അറിയിച്ചു. ഇത്‌ അംഗീകരിച്ചാണ്‌ കോടതി നാല്‌ ദിവസത്തെ കസ്റ്റഡി അനുവദിച്ചത്‌.

അതേസമയം തങ്ങളെ പോലീസ്‌ മര്‍ദ്ദിക്കുകയാണെന്ന്‌ പ്രതികള്‍ കോടതിയില്‍ പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടോ എന്ന്‌ കോടതി ആരാഞ്ഞപ്പോഴാണ്‌ പ്രതികള്‍ മര്‍ദ്ദിക്കുന്നുവെന്ന പരാതി പറഞ്ഞത്‌. പരാതി എഴുതി നല്‍കുന്നുണ്ടോ എന്ന്‌ കോടതി ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു പ്രതികളുടെ മറുപടി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക