Image

കര്‍ണാടകയില്‍ 10,000 ദളിത്‌ ഉദ്യോഗസ്ഥര്‍ തരംതാഴ്‌ത്തല്‍ ഭീഷണിയില്‍

Published on 27 February, 2017
കര്‍ണാടകയില്‍ 10,000 ദളിത്‌ ഉദ്യോഗസ്ഥര്‍ തരംതാഴ്‌ത്തല്‍ ഭീഷണിയില്‍


ബംഗലൂരു: പ്രമോഷനുകളില്‍ സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദ്‌ ചെയ്‌ത സാഹചര്യത്തില്‍ കര്‍ണാടകയില്‍ പതിനായിരത്തോളം ദളിത്‌ ഉദ്യോഗസ്ഥര്‍ തരംതാഴ്‌ത്തല്‍ ഭീഷണിയില്‍.

കര്‍ണാടകയില്‍ എസ്‌.സി. എസ്‌.ടി ജീവനക്കാര്‍ക്ക്‌ സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പെടുത്തിയ നടപടി ഫെബ്രുവരി 9നാണ്‌ സുപ്രീംകോടതി റദ്ദാക്കിയിരുന്നത്‌. സ്ഥാനക്കയറ്റം നല്‍കിയവരെ തരംതാഴ്‌ത്താന്‍ മൂന്നു മാസത്തെ സമയവും കോടതി അനുവദിച്ചിരുന്നു.
അതേ സമയം കോടതി ഉത്തരവിനെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ്‌.



കോടതി ഉത്തരവ്‌ പ്രകാരം 7,000-10,000 ഉദ്യോഗസ്ഥര്‍ തരംതാഴ്‌ത്തപ്പെടുമെന്ന്‌ കര്‍ണാടക സ്റ്റേറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ബി.പി മാഞ്ചെ ഗൗഡ പറഞ്ഞു. 65 വകുപ്പുകളിലായി 18 ശതമാനം തസ്‌തികകളിലാണ്‌ സംവരണം അനുവദിച്ചിരുന്നത്‌.

എന്നാല്‍ വിഷയത്തില്‍ ഇടപെടില്ലെന്നാണ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ നിലപാട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക