Image

ഓം പുരിയെ അനുസ്മരിച്ച് ഓസ്‌കര്‍ വേദി

Published on 27 February, 2017
ഓം പുരിയെ അനുസ്മരിച്ച് ഓസ്‌കര്‍ വേദി
ലോസ് ആഞ്ചലസ്: അന്തരിച്ച ബോളിവുഡ് നടന്‍ ഓം പുരിയെ അനുസ്മരിച്ച് 89-ാമത് ഓസ്‌കര്‍ പുരസ്‌കാരദാന വേദി. 

സമീപ നാളില്‍ അന്തരിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ അനുസ്മരിക്കുന്നതിനിടെയാണ് വിഖ്യാത ഇന്ത്യന്‍ നടനായ ഓം പുരിയും ഓസ്‌കര്‍ സ്‌ക്രീനില്‍ തെളിഞ്ഞത്. ഇന്ത്യന്‍ സിനിമ ലോകത്തിനു ലഭിച്ച പ്രത്യേക അംഗീകാരംകൂടിയായി ഓസ്‌കറിലെ ഓം പുരി അനുസ്മരണം. ടൈറ്റാനിക് ഫെയിം ബില്‍ പാക്സ്ടണ്‍ അന്തരിച്ചതിന്റെ മണിക്കൂറുകള്‍ക്കുശേഷമായിരുന്നു ഓസ്‌കര്‍ ചടങ്ങ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ജനുവരി ആറിനായിരുന്നു ഓം പുരി (66) അന്തരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക