Image

ജിബു ജേക്കബിനും പ്രമോദ് കെ. പിള്ളയ്ക്കും ലാല്‍കെയര്‍സിന്റെ ആദരം

Published on 26 February, 2017
ജിബു ജേക്കബിനും പ്രമോദ് കെ. പിള്ളയ്ക്കും ലാല്‍കെയര്‍സിന്റെ ആദരം

      മനാമ: ബഹറിനിലെത്തിയ ന്ധമുന്തിരിവള്ളികള്‍ തളിര്‍ക്കുന്‌പോള്‍’ എന്ന സിനിമയുടെ സംവിധായകന്‍ ജിബു ജേക്കബിനും കാമറാമാന്‍ പ്രമോദ് കെ. പിള്ളയ്ക്കും ലാല്‍ കെയേര്‍സ് അംഗങ്ങള്‍ സ്വീകരണം നല്‍കി. 

പ്രസിഡന്റ് ജഗത് കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിനിമയുടെ വിജയം ലാല്‍ കെയേര്‍സ് അംഗങ്ങളോടൊപ്പം ജിബു ജേക്കബും പ്രമോദ് കെ. പിള്ളയും കേക്ക് മുറിച്ച് ആഘോഷിച്ചു. ലാല്‍ കെയേര്‍സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ ജിബു ജേക്കബിന് ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി എഫ്.എം. ഫൈസല്‍ പൊന്നാട അണിയിച്ചു. പ്രമോദിന് ലാല്‍ കെയേര്‍സ് ട്രഷറര്‍ ഷൈജു, വൈസ് പ്രസിഡന്റുമാരായ പ്രജില്‍, ഡിറ്റോ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു. ജിബു ജേക്കബ്, പ്രമോദ് കെ. പിള്ള, 24 ഫ്രെയിംസ് ബഹറിന്‍ പ്രതിനിധി അനീഷ് എന്നിവര്‍ സംസാരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക