Image

സേവനം യുകെയുടെ പ്രവൃത്തി അഭിനന്ദനാര്‍ഹം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published on 26 February, 2017
സേവനം യുകെയുടെ പ്രവൃത്തി അഭിനന്ദനാര്‍ഹം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

      ആലുവ: സേവനം യുകെയുടെ കാരുണ്യ പ്രവര്‍ത്തിയെ അഭിനന്ദിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആലുവ മണപ്പുറത്തെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചു സേവനം യുകെ നല്‍കിയ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സൗജന്യ ഫസ്റ്റ് എയ്ഡ് ആന്‍ഡ് ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം ശിവരാത്രി ദിനമായ 24ന് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ആലുവ ശിവഗിരി ആശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ, അന്‍വര്‍ സാദത്ത് എംഎല്‍എ, ശ്രീ നാരായണ സ്പിരിച്വല്‍ ബിസിനസ് ഫോറം ഭാരവാഹികളായ പ്രകാശ് ഗോവിന്ദ്, അര്‍ജുന്‍ പ്രകാശ്, എം.വി. ഷിബു, സുരേഷ് ബാബു, ആലുവ എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികളായ ബാലകൃഷ്ണന്‍, പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

ആളുകളുടെ ബാഹുല്യം മൂലം അത്യാഹിതങ്ങള്‍ക്കുള്ള സാഹചര്യങ്ങളും ഏറെയാണ്. ഈ സാഹചര്യത്തിലാണ് സേവനം യുകെ തികച്ചും സൗജന്യമായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സ് ആന്‍ഡ് ഫസ്റ്റ് എയ്ഡ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ഡോ. സുരേഷിന്റെ മേല്‍നോട്ടത്തില്‍ ഒരുക്കിയിരിക്കുന്ന മെഡിക്കല്‍ ടീമില്‍ എല്‍ദോ കെ. ജെയാണ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നിഷ്യന്‍. അനുപമ, ഷോബി ജോസഫ്, ലിസു മൈക്കിള്‍ എന്നിവരാണ് നഴ്‌സുമാര്‍. തങ്ങള്‍ നല്‍കുന്ന സേവനം വളരെ മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന വോളന്റിയേഴ്‌സ് ആയ അരുണ്‍ സുകുമാരന്‍, അഖില്‍ സുരേഷ്, മിഥുന്‍ രാജ് എന്നിവരുടെ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്. 

റിപ്പോര്‍ട്ട്: ജെഗി ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക