Image

ബിഗ്ബിയും ആഷും അഭിഷേകും ഒന്നിച്ചഭിനയിക്കുന്നു?

Published on 26 February, 2017
ബിഗ്ബിയും ആഷും അഭിഷേകും ഒന്നിച്ചഭിനയിക്കുന്നു?


അനേകന്‍ 2 എന്ന ചിത്രത്തിന് ശേഷം ബച്ചന്‍ കുടുംബം ‘ഹാപ്പി ആനിവേര്‍സറി ‘എന്ന ഗൌരംഗിന്റെ പുതിയ ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കാനായി തയ്യാറെടുക്കുന്നു.ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്നാണ് ഗൗരംഗ് പറയുന്നത്. പ്രേക്ഷകര്‍ക്ക് ഐശ്വര്യയെയും അഭിഷേക്, അമിതാബ് എന്നിവരെ ഒന്നിച്ചൊരു സ്‌ക്രീനില്‍ കാണാമെന്നും ഈ സിനിമ എന്റെ മുഖ്യമായ പ്രോജക്ടുകളില്‍ ഒന്നാണെന്നും അദ്ദേഹം പറയുന്നു.യുവത്വത്തെക്കുറിച്ച് പറയുന്ന സിനിമയായിരിക്കും.
എന്നാല്‍ ജീവിതത്തെക്കുറിച്ച് വലിയൊരു ആശയവും ചിത്രം പങ്കുവെക്കുമെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് പങ്കുവെക്കമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.അഭിഷേക് മാധ്യമങ്ങളുമായി മുന്‍പു സംസാരിക്കവെ ഐശ്വര്യയുടെ കൂടെ സിനിമ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തനിക്ക് അവളുടെ കൂടെ ഒന്നിച്ചഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു അന്ന് അഭിഷേക് വ്യക്തമാക്കിയിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക