Image

ഫഹദ് ചിത്രം ആയിരം കാണിയല്ല, കാര്‍ബണ്‍

Published on 26 February, 2017
ഫഹദ് ചിത്രം ആയിരം കാണിയല്ല, കാര്‍ബണ്‍

മുന്നറിയിപ്പ് എന്ന ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാവുന്നുവെന്ന് നേരത്തേ വാര്‍ത്ത വന്നിരുന്നു. ആയിരം കാണി എന്നാണ് ചിത്രത്തിന്റെ പേരെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത. എന്നാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ കാര്‍ബണ്‍ എന്നൊരു ചിത്രമാണ് ഫഹദിനൊപ്പം അടുത്തതായി ചെയ്യുന്നതെന്ന് വേണു കുറിച്ചു.

‘ആയിരം കാണി’ എന്ന് പേരിട്ടിരുന്ന പ്രോജക്ട് തന്നെയാണിത്. ‘കാര്‍ബണ്‍’ എന്ന് പേര് മാറ്റിയെന്നേ ഉള്ളൂ. ഓഗസ്റ്റിലേ ചിത്രീകരണമുള്ളൂ, മഴ കഴിഞ്ഞിട്ട്. കോട്ടയം, ഇടുക്കി ഭാഗത്തായിരിക്കും ചിത്രീകരണം. ഒരുപാട് ആഗ്രഹങ്ങളുമായി മുന്നോട്ടുപോകുന്ന മനുഷ്യനാണ് ഇതിലെ പ്രധാന കഥാപാത്രം. പക്ഷേ ഒരു ഘട്ടത്തിലെത്തുമ്പോള്‍ അയാള്‍ക്ക് തോന്നുകയാണ് ഇതിലുമൊക്കെ എത്രയോ നല്ല ആഗ്രഹങ്ങള്‍ തനിക്ക് ഉണ്ടാകാമായിരുന്നു എന്ന്. ആ തിരിച്ചറിവ് വൈകുന്ന ഒരവസ്ഥയുണ്ട്. ഇതിന്റെ തീം ഒരു കഥയായി പറഞ്ഞുഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട്.വേണു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക