Image

ഏറ്റവും മോശം ചിത്രത്തിനുള്ള റാസി അവാര്‍ഡ് ദിനേശ് ഡിസൂസയുടെ ഹില്ലരീസ് അമേരിക്ക വാരിക്കൂട്ടി

Published on 26 February, 2017
ഏറ്റവും മോശം ചിത്രത്തിനുള്ള  റാസി അവാര്‍ഡ്  ദിനേശ് ഡിസൂസയുടെ ഹില്ലരീസ് അമേരിക്ക വാരിക്കൂട്ടി
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശം ചിത്രത്തിനുള്ള ഗോള്‍ഡണ്‍ റാസ്പ്ബറി അവാര്‍ഡില്‍ (റാസി അവാര്‍ഡ്) നിറഞ്ഞുനിന്നത് ദിനേഷ് ഡിസൂസ സംവിധാനം ചെയ്ത ഹില്ലരീസ് അമേരിക്ക: ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ഡെമോക്രാറ്റിക് പാര്‍ട്ടി.

ഓസ്‌ക്കര്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമാണ് ഗോള്‍ഡന്‍ റാസ്പ്ബറി അവാര്‍ഡ് ഫൗണ്ടേഷന്‍ റാസീസ് അവാര്‍ഡ് സമ്മാനിക്കുന്നത്.

ഏറ്റവും മോശപ്പെട്ട ചിത്രം, മോശം നടന്‍, നടി, മോശം സംവിധായകന്‍ എന്നീ അവാര്‍ഡുകളാണ് ഈ ചിത്രം കരസ്ഥമാക്കിയത്.

ഈ ചിത്രത്തിലെ അഭിനയത്തിന് ദിനേഷ് ഡിസൂസ മോശം നടനായി. ബെന്‍ അഫക്, ജെറാഡ് ബട്‌ലര്‍, ഹെന്റി കാവില്‍, റോബര്‍ട്ട് ഡി നീറോ, ബെന്‍ സ്റ്റില്ലര്‍ എന്നിവരെയാണ് ദിനേഷ് പിന്തള്ളിയത്.

ഹില്ലരീസ് അമേരിക്കയില്‍ ഹില്ലരിയായി വേഷമിട്ട ബെക്കി ടേണറാണ് ഏറ്റവും മോശം നടി. 

ഹില്ലരീസ് അമേരിക്ക സംവിധാനം ചെയ്ത ദിനേഷ് ഡിസൂസയാണ് ഏറ്റവും മോശം സംവിധായകന്‍. ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍ മോശം തിരക്കഥയ്ക്കും മോശം തുടര്‍ചിത്രത്തിനുമുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കി.
ഏറ്റവും മോശം ചിത്രത്തിനുള്ള  റാസി അവാര്‍ഡ്  ദിനേശ് ഡിസൂസയുടെ ഹില്ലരീസ് അമേരിക്ക വാരിക്കൂട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക