Image

അമേരിക്ക ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

Published on 26 February, 2017
അമേരിക്ക ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി:  ഇന്ത്യന്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. 
അമേരിക്കന്‍ പ്രസിഡന്റും ജനങ്ങളും ഈ സംഭവത്തില്‍ അപലപിക്കണം. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. 
വംശീയ വിദ്വേഷത്തിന്റെ ഫലമായുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ അപമാനകരമാണ്. കേന്ദ്ര മന്ത്രി എന്ന നിലയില്‍ ഈ സംഭവത്തെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക