Image

കാന്‍സാസ് വെടിവയ്പ്: ധനശേഖരണം റിക്കാര്‍ഡിലേക്ക്

Published on 25 February, 2017
കാന്‍സാസ് വെടിവയ്പ്: ധനശേഖരണം റിക്കാര്‍ഡിലേക്ക്
കാന്‍സാസ്: വര്‍ഗീയവാദി ആദം പുരിന്റന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടഎഞ്ചിനിയര്‍ ശ്രീനിവാസ് കുച്ചിബൊട്‌ലക്കു വേണ്ടിയും രക്ഷിക്കാന്‍ ശ്രമിച്ച് വെടിയേറ്റ ഇയാന്‍ ഗ്രില്ലോട്ടിനു വേണ്ടിയും ഗോ ഫണ്ട് മീ വഴി നടത്തുന്ന ധനസേഖരണം റിക്കര്‍ഡിലേക്കു.

മൂന്നു ദിവസത്തിനുള്ളില്‍ ശ്രീനിവാസിനു വേണ്ടി 16,112 പേര്‍ 598,335 ഡോളര്‍ നല്‍കി. (ശനി വൈകിട്ട് വരെ) ലക്ഷ്യം ഒന്നര ലക്ഷം ഡോളര്‍ മാത്രമായിരുന്നു. തുക പൂര്‍ണമായും ശ്രീനിവാസിന്റെ ഭാര്യ സുനയന ദുമലക്കു നല്‍കും

ശ്രീനിവാസിനും പരുക്കേറ്റ അലോക് മദസാനികും വേണ്ടി ബ്രയന്‍ ഫോര്‍ഡ് എന്നൊരാള്‍ സമാഹരിക്കുന്ന തുക 86,312ആയി. 2323 പേര്‍ തുക നല്‍കി.

ഇതിനു പുറമെ മദസാനിക്കു വേണ്ടി ധനശേഖരണത്തില്‍ 12,263 ഡോളര്‍ സമാഹരിച്ചു. മദസാനിയുടെ അളിയന്‍ ആണു ഗോ ഫണ്ട് മീ ധനശേഖരണം അറിയിച്ചത്.

ഗ്രില്ലോട്ടിനു വേണ്ടി മൂന്നു ലക്ഷം ലക്ഷ്യമിട്ട സ്ഥാനത്ത് 356,492 ഡോളര്‍ സമാഹരിച്ചു. 9,237 പേര്‍ തുക നല്‍കിയതില്‍ നല്ലൊരു പങ്ക് ഇന്ത്യാക്കാരാണ്.

 ശ്രീനിവസിനെയും അലോകിനെയും അക്രമിയില്‍ നിന്നു സംരക്ഷിക്കാന്‍ ശ്രമിച്ച് ഗ്രില്ലോട്ട് യഥാര്‍ഥ ഹീറോ ആണെനും ഇന്ത്യന്‍ സമൂഹത്തിന്റെ കടപ്പാട് എന്നും ഉണ്ടായിരിക്കുമെന്നും പലരും കുറിച്ചു.

ശ്രീനിവാസിന്റെ മ്രുതദേഹം സ്വദേശമായ ഹൈദരബാദില്‍ തിങ്കളാഴ്ച എത്തും. ഭാര്യ സുനയന ദുമലയും ശ്രീനിവാസിന്റെ സഹോദരനും മറ്റു ബന്ധുക്കളും അനുഗമിക്കും.

താന്‍ തിരിച്ചു വരുമെന്നു സുനയന വ്യക്തമാക്കി. അമേരിക്കന്‍ ജീവിതവും വിജയവുമാണു ശ്രീനിവാസ് ആഗ്രഹിച്ചത്. അതു സഫലമാക്കും-ടെക്ക് പ്രൊഫഷണലായസുനയന പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക