Image

രാഹുല്‍ രാജിന്റെ 'എസ്ര' ഗാനം "ലൈലാകമേ" യൂട്യൂബില്‍ 30 ലക്ഷം വ്യൂസ് കടന്നു

Published on 25 February, 2017
 രാഹുല്‍ രാജിന്റെ 'എസ്ര' ഗാനം "ലൈലാകമേ" യൂട്യൂബില്‍ 30 ലക്ഷം വ്യൂസ് കടന്നു
കൊച്ചി: 'എസ്ര'യിലെ "ലൈലാകമേ" ഗാനം Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത മുതല്‍ ഏവരുടെയും ഹൃദയം കവര്‍ന്നു കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനും പ്രിയ ആനന്ദും അഭിനയിച്ച ഈ ഗാനം റിലീസ് ചെയ്ത 24 മണിക്കൂറുകള്‍ തികയും മുമ്പേ 2.5 ലക്ഷത്തിലേറെ വ്യൂസ് നേടി ഹിറ്റായി മാറിയിരുന്നു. വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ 10 ലക്ഷം വ്യൂസും ലഭിച്ചു. ഇപ്പോള്‍ ഈ ശ്രുതിമധുരമായ ഗാനം 30 ലക്ഷം വ്യൂസും കടന്നിരിക്കുകയാണ്! ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ ഹരിചരണ്‍ ആണ് ആലപിച്ചിരിക്കുന്നത്.

ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന 'എസ്ര'യില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുജിത് ശങ്കര്‍, വിജയരാഘവന്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഈ ഹൊറര്‍ ത്രില്ലെറിന്റെ ഛായാഗ്രഹണം സുജിത് വാസുദേവും ചിത്രസംയോജനം വിവേക് ഹര്‍ഷനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമിന്റെയാണ്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. E4 Entertainment (ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്)ന്റെയും AVA Productions(എവിഎ പ്രൊഡക്ഷന്‍സ്)ന്റെയും ബാനറില്‍ മുകേഷ് മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് 'എസ്ര' നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരില്‍ നിന്ന് വളരെ മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്.

"sseemIta" ഒഫീഷ്യല്‍ സോങ്ങ് വീഡിയോ Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:
https://www.youtube.com/watch?v=FAn2i7gu32w


Muzik247 (മ്യൂസിക്247)നെ കുറിച്ച്:
കഴിഞ്ഞ നാല് വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആണ് Muzik247 (മ്യൂസിക്247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൗണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247 (മ്യൂസിക്247)നാണ്. ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര്‍ യു, കിസ്മത്ത്,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ് ഇവയില്‍ ചിലത്.
 രാഹുല്‍ രാജിന്റെ 'എസ്ര' ഗാനം "ലൈലാകമേ" യൂട്യൂബില്‍ 30 ലക്ഷം വ്യൂസ് കടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക