Image

മുഖ്യമന്ത്രി മമ്മൂട്ടി ഫാനായതിനാല്‍ നീതിലഭിച്ചില്ലെന്ന് ലിബേര്‍ട്ടി ബഷീര്‍, മറുപടിയുമായി മുഖ്യമന്ത്രി

Published on 25 February, 2017
മുഖ്യമന്ത്രി മമ്മൂട്ടി ഫാനായതിനാല്‍ നീതിലഭിച്ചില്ലെന്ന് ലിബേര്‍ട്ടി ബഷീര്‍, മറുപടിയുമായി മുഖ്യമന്ത്രി


തിയേറ്ററുകളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ സിനിമാ സമരത്തിന് നേതൃത്വം നല്‍കിയ ലിബര്‍ട്ടി ബഷീര്‍ വിവാദപ്രസ്താവനകളുമായി രംഗത്ത്. അഞ്ച് സ്‌ക്രീനുകളടങ്ങിയ തിയേറ്റര്‍ കോംപ്ലക്‌സില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് പഴയകാല സിനിമകളാണ്. എ ക്ലാസ് നിലവാരമുണ്ടായിരുന്ന തിയേറ്റര്‍ ഇടിച്ചു പൊളിച്ച് ഷോപ്പിങ്ങ് ക്ലോംപക്‌സ് ആക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹമിപ്പോള്‍.മുഖ്യമന്ത്രി മമ്മൂട്ടിയുടെ ആരാധകനായതിനാലാണ് സിനിമാ സമരം നടന്നപ്പോള്‍ തനിക്ക് നീതി ലഭിക്കാതിരുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു.

ഭരണതലത്തില്‍ താരത്തിന്റെ ഇടപെടലുണ്ടെന്ന രീതിയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. തലശ്ശേരി സ്വദേശിയായിട്ടു പോലും അയാള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സിനിമാ സമരത്തിനു ശേഷം ദിലീപിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംഘടനയുമായി യോജിച്ചു പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നു നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക