Image

വലൈന്റൈന്‍ ഡേ (കവിത: രാജന്‍ കിണറ്റിങ്കര)

Published on 25 February, 2017
വലൈന്റൈന്‍ ഡേ (കവിത: രാജന്‍ കിണറ്റിങ്കര)
പാര്‍ക്കിലും ബീച്ചിലും
മള്‍ട്ടിപ്‌ളെക്‌സിന്റെ
അന്ധകാരത്തിലും
റീട്ടെയിലായി പ്രണയം
തൂക്കി വില്‍ക്കുമ്പോള്‍ ...
സാരിത്തലപ്പാലും
കയ്യിലെ ഷാളാലും
സദാചാരത്തിന്‍
പുകമറ തീര്‍ക്കുമ്പോള്‍.....
ഓര്‍ക്കാന്‍, ശ്രമിക്കുക
ഒരു വൃദ്ധാശ്രമത്തിന്റെ
കട്ടിലിന്‍ ചാരത്ത്
മകനായ്, മകളായ്
പേരക്കിടാവായി
ഒരു ദര്‍ശന സാന്ത്വനം
ഒരു സ്‌നേഹ സ്പര്‍ശം
നല്‍കാന്‍ കഴിയുകില്‍
വേറെയെന്തുണ്ട്, നിന്‍
പ്രണയത്തെ
അനശ്വരമാക്കുവാന്‍ ???
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക