Image

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും' (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 25 February, 2017
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും' (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വികാര ബന്ധമാണ് പ്രണയം(ഇംഗ്ലീഷ്: Romance). മനുഷ്യബന്ധങ്ങൾ ഉടലെടുത്തയന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം സ്ത്രീ-പുരുഷ ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. അമ്മയ്ക്ക് കുഞ്ഞിനോട് തോന്നുന്ന സ്നേഹം പോലെ ആത്മബന്ധത്തിൽ അലിഞ്ഞു ചേർന്ന വികരമാവുന്നു പ്രണയം. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു. .പ്രണയം എന്നുള്ളത് ഒരു അനുഭൂതി അണ്. മനുഷ്യരായി പിറന്നവർ എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ പ്രണയത്തെ താലോലിച്ചവർ ആയിരിക്കും. അതിനു പ്രായവ്യത്യാസം ഉണ്ടെന്നു തോന്നുന്നില്ല.പ്രണയം ഓരോ നിമിഷവും എരി വെയിലിന്റെ ചൂടും പുതുമഴയുടെ തണുപ്പും ഒരുപോലെ അനുഭവപ്പെടുന്നതാണ്. 

ഒരു പ്രണയത്തിന് തുടക്കവും ഒടുക്കവുമുണ്ടോ?പലരിലും വ്യത്യസ്തമായ രീതിയില്‍ അനുഭൂതമാകുന്ന ഒരവസ്ഥാ വിശേഷമാണ് പ്രണയം, അതിന് നിശ്ചിത മാനദണ്ഡങ്ങള്‍ നല്‍കി നിര്‍വ്വചിക്കാന്‍ സാധ്യമല്ല'  എന്നാൽ നഷ്ട പ്രണയങ്ങളുടെ മുറിവേല്‍ക്കാത്തവരും  അപൂര്‍വ്വമാണ്.  പലപ്പോഴും പ്രണയത്തേക്കാള്‍ അമിതമായ വികാരം പ്രകടിപ്പിക്കുന്നത് പ്രണയം നഷ്ടപ്പെടുന്നവ‍രാണ്. വിഷച്ചുവയുള്ള വാക്കുകളിലൂടെ പങ്കാളിയെ പരസ്യമായി അപമാനിച്ചും ചിലര്‍ ആശ്വാസം കൊള്ളുമ്പോള്‍ അപൂര്‍വ്വം ചിലരേ ജീവിതത്തിലേക്ക്  വിവേക പൂര്‍വ്വം നടന്നു നീങ്ങൂ. വിജയകരമായ പ്രണയം വിവാഹമാണെന്ന തെറ്റിദ്ധാരണ നമ്മെ എവിടെയോ പിടിമുറുക്കിയിരിക്കുന്നു.പ്രണയവും വിവാഹവും തമ്മില്‍ ഇഴചേരുമ്പോഴേ പ്രണയം വിജയിച്ചെന്ന് നമ്മള്‍ പറയാറുള്ളൂ. അതാണോ ശരി. പ്രണയത്തിന്റെ പരിസമാപ്തി വിവാഹമാണോ. നിര്‍വ്വചിക്കാന്‍ വയ്യ.

 കോളേജ് ജീവിതം എന്നത് ജീവിതത്തിന്റെ  ഏറ്റൊവും  സന്തോഷ പ്രദമായ കാലമാണ്. ജീവിതത്തിൽ  ബുദ്ധിമുട്ടുകൾ ഇല്ലാത്ത ഒരു സമയം. ആവിശ്യത്തിലധികം സുഹൃത്തുക്കളും പ്രായത്തിൻറെ അഹങ്കരവും ആയി എന്തിനെയും പുച്ഛിച്ചു മുന്നേറുന്ന യുവത്വം. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമുള്ള ഒരു വെമ്പൽ. മിക്ക സുഹൃത്തുക്കൾക്കും ഒരു പ്രേമം സാധാരണയാണ്. ഈ  പ്രേമങ്ങൾ തന്നെ പലതരത്തിൽ ഉണ്ട്. വൺ   സൈഡ് പ്രേമം ,കാരണം മറുവശത്തു ഉള്ളവർക്ക് ഇങ്ങനെ  ഒരു കാര്യം പോലും അറിയില്ല. പിന്നൊന്ന് നോക്കി പ്രേമം, കാരണം കണ്ണുകൾ തമ്മിൽ പ്രേമിക്കും പക്ഷേ യാതൊരുവിധ സംസാരവും കാണില്ല, ഒരുപക്ഷേ അതിനുള്ള ധര്യംകാണില്ലായിരിക്കാം. പിന്നൊരുകൂട്ടർ ഇതിൽ ഡോക്ടറേറ്റ് എടുത്തവർ ചിലർ സീരിയസ് പ്രേമം മറ്റുചിലർക്ക് ഒരു തമാശ. ഇക്കൂട്ടർ  ആരെയും കയറി പ്രേമിച്ചു കളയും. ചില ആൺകുട്ടികൾ പൂമ്പാറ്റകളെപോലെയാണ് . ഒരു പൂവില്‍ നിന്നും മറ്റൊരു നിറപ്പകിട്ടാര്‍ന്ന പൂവിലേയ്ക്ക് പാറിപറക്കും. അവരെ ഓര്‍ത്തു സങ്കടപ്പെടുന്ന  പെണ്‍കുട്ടികള്‍ വിഡ്ഢികള്‍". ഒരേസമയം അഞ്ചു കാമുകിമാരുള്ള ഒരു സുഹൃത്തും  എനിക്കുണ്ടായിരുന്നു. പിന്നെ  എട്ടുകാലി മമ്മുഞ്ഞുങ്ങൾ തീരെ കുറവല്ലായിരുന്നു, എന്തിനും ഏതിനും അവർ അറിയാതെ ഒന്നും നടക്കില്ല എന്നാണ് ഈ  മമ്മുഞ്ഞുങ്ങളുടെ വിചാരം.

രാവിലെ കുളിച്ചു കുറിയിട്ടു തലമുടി രണ്ടായി പിന്നി  തുമ്പുകെട്ടിയിട്ട മുടിയില്‍ മുല്ലപ്പൂ ചൂടിയ, ഏതോ ചിത്രകാരന്‍ രചിച്ചതുപോലുള്ള പോലെയുള്ള അവളുടെ പുരികങ്ങള്‍, അതിനിടയില്‍ കുംകുമം കൊണ്ടുള്ള വലിയ പൊട്ടു, അതിനു മുകളിലായി ഒരു ചന്ദനപ്പൊട്ട്, മാന്‍ മിഴികള്‍ ,വാര്‍ന്നൊഴുകിയ കവിള്‍ത്തടങ്ങള്‍ പച്ച പാട്ടുപാവാടയും പച്ച ബ്ലവ്‌സും ധരിച്ചുവരുന്ന വെളുത്ത സുന്ദരി ആയ ലക്ഷ്മി എന്ന  പെൺകുട്ടി, അവളുടെ  ഒരു നോട്ടം കിട്ടുവാൻ വേണ്ടി  കോളേജിലെ എല്ലാ ആൺകുട്ടികളും മത്സരിച്ചു. പക്ഷേ അവളുടെ സ്നേഹം കവർന്നത് എന്റെ സഹപാഠിആയ മാത്യുആണ്. മാറ്റ് സഹപാഠികൾക്ക് അവനോട് എന്തെന്നില്ലാത്ത വെറുപ്പും കാരണം അവർക്കു ആർക്കും കഴിയാത്തതു മാത്യുവിന്  കഴിഞ്ഞു എന്നത്തിലുള്ള വിഷമം ആയിരിക്കം.  ഓരോ ദിവസം കഴിയുംതോറും അവരുടെ പ്രേമം പുത്തുഉല്ലസിച്ചു. അവർ ചിത്രശലഭങ്ങളെ പോലെ കാമ്പസുകളിൽ പാറിനടന്ന്‌. 

ഈ സമയത്താണ് പുതിയതായി വന്ന ഇംഗ്ലീഷ് പ്രൊഫസറിനു  ലക്ഷ്മിയോടെ ഒരു ഇഷ്‌ടം. മാത്യുവിൻറെ  മനസിൽ എന്തോ ഒരു പേടിപോലെ.  ലക്ഷ്മിയിലും എന്തോ ഒരു ഭാവവെത്യാസം മാത്യുവിനെ വല്ലാത് അലട്ടി.  എങ്കിലും മാത്യുവിന് തന്റെ മനസ്സില്‍ പ്രതിഷ്ഠിച്ച ആ ദേവിയെ  അല്പം പോലും കുറ്റപ്പെടുത്താന്‍ മനസ്സനുവദിച്ചില്ല "ഏയ് എന്റെ ലക്ഷ്മി അങ്ങിനെയൊരു ചിത്രശലഭമല്ല, പൂമ്പാറ്റകളുടെ സ്പര്ശനമേല്‍ക്കാന്‍, അവയ്ക്കു മധു പകരാനായി മാത്രം വിരിഞ്ഞു കാറ്റിലാടുന്ന പ്രൊഫസറെ പ്പോലുള്ള വരായാല്‍ എന്തു ചെയ്യും?  ഒന്നും മനഃപൂര്‍വം ആകില്യ. ഉള്ളിന്റെയുള്ളില്‍ നിറഞ്ഞൊഴുകുന്ന അമിതസ്‌നേഹം മനസ്സില്‍ സ്വയം  സമാധാനം  കണ്ടെത്തി.  കോളേജ് ജിവിതം ഏതാണ്ട് അവസാനിക്കാറായി പ്രൊഫസറെപോലെ  ഉള്ളവരുടെ ഒന്നും പ്രലോഭനങ്ങളിൽ 
ലക്ഷ്മി വീണില്ല . ലക്ഷിമിക്കും അറിയാമായിരുന്നു ഇവരെല്ലാം സ്‌നേഹിക്കുന്നതു അവളുടെ സൗന്ദര്യമാണെന്ന്. അല്ലേലും ചില മാനുഷ്യരെകെ സ്വാർത്ഥൻ മാരാണ് . എവിടെ സൗന്ദര്യമുള്ള എന്ത് കണ്ടാലും അത് തന്റേത് ആകണം എന്ന് വിചാരിക്കും . എതിൻറെയും സൗന്ദര്യമല്ലേ എല്ലാവരും ആരാധിയ്ക്കുന്നത്  അല്ലാത് സ്വഭാവമല്ലല്ലോ ,അതാണ്  മിക്ക ആണുങ്ങളെയും  വഴിതെറ്റിയ്ക്കുന്നത്.കോളേജ് ജിവിതത്തിനു  ശേഷവും  അവരുടെ പ്രണയം കുടികുടി വന്നു. രണ്ടുപേരും  കല്യാണപ്രായം ആയി.  രണ്ടു പേർക്കും കല്യാണആലോചനകൾ വന്നു .  ഈ  സമയത്തു രണ്ടു പേരും അവരുടെ ഇഷ്‌ടങ്ങ്ൾ  വീട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ചു.  ഇതുവരെ അവര്‌പോലും ചിന്തിച്ചിരുന്നിട്ടില്ലായിരുന്ന ജാതിയും മതവും ഒരു വില്ലനായി അവരുടെ മുന്നിലേക്ക് കടന്നുവന്നു.

അല്ലെലും ഈ  പ്രണയത്തിനു  ജാതിയും മതവും ഒന്നുമില്ലല്ലോ. പ്രണയിക്കുന്ന സമയത്തു ആരെങ്കിലും  ജാതിയും  മതവും നോക്കിയാണോ പ്രണയിക്കുന്നത്. ഓരോ അഗ്രഹങ്ങൾ  വളർന്നാണ് ഇഷ്‍ടങ്ങൾ ആയി മാറുന്നത്,  ആ ഇഷ്‍ടങ്ങൾ പിന്നെ പ്രണയങ്ങൾ ആയി വളരുന്നു. പ്രണയിക്കുന്ന സമയത്തു ലക്ഷിമിയും  ചിന്തിച്ചില്ല അവർ  രണ്ടു ജാതിയിലും  മതത്തിലും പെട്ടവരാണെന്ന്. അവരുടെ ഇഷ്‍ടങ്ങളും  ആഗ്രഹങ്ങളും ആണ് അവരുടെ  പ്രണയത്തെ വളർത്തിയത്.

ലക്ഷ്മിയുടെ വീട്ടുകാർക്ക് ഈ  വിവാഹത്തിൽ യാതൊരു  താൽപര്യവും  ഇല്ലായിരുന്നു. ഈ  സമയത്തു  മാത്യുവിന്റെ വീട്ടുകാർ ഒരു കണ്ടീഷനിൽ  വിവാഹത്തിന് സമ്മതിച്ചു,  ലക്ഷ്മി മതം മാറി വന്നുകഴിഞ്ഞാൽ  അവളെ  പള്ളിയിൽ വെച്ച് വിവാഹം കഴിപ്പിക്കാം. ലക്ഷ്മിയെ  മതം മാറുന്നതിനെ പറ്റി  ചിന്തിക്കാൻ  പോലും  പറ്റുമായിരുന്നില്ല . തികഞ്ഞ  ശ്രീകൃഷ്ണ ഭക്തയായ അവൾക്കു എങ്ങനെ  ഒരു ദിവസം മതം മാറാൻ  പറ്റും.
പിന്നെ അവളുടെ മുന്നിൽ ശ്രീകൃഷ്ണനോട്  അപേക്ഷിക്കുക  എന്നത് മാത്രമായിരുന്നു ഒരു വഴി. 

ആ അഞ്ജനശിലയിലുള്ള കൃഷ്ണരൂപത്തിനുമുന്നില്‍ ഞാന്‍ കൈകൂപ്പി നിന്നു. ആ കൂവള നയന ങ്ങളില്‍ എന്‍ മിഴികള്‍ പതിഞ്ഞു. മഴവില്‍ പോലുള്ള അ പുരികക്കൊടികളില്‍ ഞാനെന്തോ അത്ഭുതം കണ്ടു. തുടുത്ത കവിള്‍ തടങ്ങള്‍ ആരുടെയോ  ചുംബനങ്ങള്‍ക്കു വേണ്ടി കാത്തിരിയ്ക്കുന്നതുപോലെ തോന്നി. ആ അധരങ്ങള്‍ എന്തോ പറയുവാൻ  വിതുമ്പുന്നുവോ? സർവയാഭരണങ്ങളാല്‍ അലംകൃതമായ ആലിലപോലുള്ള മാറിടം എനിയ്‌ക്കൊരുക്കിയ പുമെത്തയാണോ! മഞ്ഞപട്ടുടയാട ചുറ്റിയ  ആ കൃഷ്ണരൂപത്തെ  ഞാന്‍ എന്റെ മനസ്സില്‍ പകര്‍ത്തി . ആ നിര്‍വൃതിയില്‍, ഭക്തിയില്‍  കണ്ണുനീർ എന്റെ കവിൾ തടങ്ങളിൽ ഉമ്മവെച്ചു . പെട്ടെന്നെന്റെ മനസ്സില്‍ കണ്ട രൂപം ആ കൃഷ്ണന്റേതായിരുന്നില്ല,അവളുടെ  മാത്യുവിന്റെതായിരുന്നു . അവൾക്കു   മുന്നിൽ  കൃഷ്ണനെ  പോലെ   മാത്യു നിൽക്കുന്നു . അവളുടെ സന്തോഷത്തിന് അതിരുകൾ  ഇല്ലായിരുന്നു. അവൾ  മാത്യുവിനെ  കെട്ടിപിടിച്ചു  ഒരുപാടു  ചുംബനങ്ങൾ   നൽകി. 

പക്ഷേ അവളുടെ  സന്തോഷം  ഒരുപാടു  നീണ്ടുനിന്നില്ല , മാത്യു  അമേരിക്കയിലേക്ക്  പോകുന്നതിലേക്കുള്ള  വിസ കിട്ടി എന്ന സന്തോഷ വാർത്ത അവളെ അറിയിക്കുന്നു. അവൾക്കു  സന്തോഷത്തേക്കാൾ  ഉപരി  മാത്യുവിനെ  വിട്ടു പിരിയുന്നതിലുള്ള സങ്കടം ആയിരുന്നു. മാത്യു അമേരിക്കയിലേക്ക്  പോയി  പിന്നെ  ലക്ഷിമിയുമായി  യാതൊരു കമ്മ്യൂണിക്കേഷനും ഇല്ലാതെ ആയി , പിന്നെ  കുറെ കാലങ്ങൾക്കു   ശേഷം അറിയുന്നത് മാത്യു വിവാഹം കഴിച്ചു അമേരിക്കയിൽ  സുഹമായി താമസിക്കിന് എന്നാണ്. ലക്ഷ്മിക്ക്  എന്തെന്ന്  ഇല്ലാത്ത വിഷമം തോന്നി.  പക്ഷേ  അവൾ മറ്റു ഒരു ജീവത്തിലേക്കു നടന്നു നീങ്ങി. അവൾ സുരേഷിനെ  കല്യാണം  കഴിച്ചു മറ്റൊരു  ജീവിതവും ആയി മുന്നോട്ടു പോയി  . ഒരുപക്ഷേ അവൾ സുരേഷ്‌ണിനോട് എപ്പോളെങ്കിലും  പറഞ്ഞിരിക്കാം
"നമ്മുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പർക്കാം...
അതികാലത്തെഴുന്നേറ്റ് മുന്തിരിതോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തുവിടരുകയും മാതളനാരങ്ങ പൂക്കുകയും ചെയ്തോന്ന് നോക്കാം.. 
അവിടെവെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും."
കവി മധുസൂധനൻ നായരുടെ വരികൾ ഇപ്പോൾ ഓർമ്മ വരുന്നു .
അടരുവാന്‍ വയ്യ ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗം
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗം
നിന്നിലലിയുന്നതേ നിത്യ സത്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക