Image

സ്വകാര്യ മേഖലയില്‍ നികുതിയില്ലാതെ ഗ്രാറ്റ്വിറ്റി

Published on 25 February, 2017
സ്വകാര്യ മേഖലയില്‍ നികുതിയില്ലാതെ ഗ്രാറ്റ്വിറ്റി

ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യമേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 20 ല​ക്ഷം രൂ​പ​വ​രെ നി​കു​തി ഈ​ടാ​ക്കാ​തെ ഗ്രാ​റ്റ്വി​റ്റി പി​ൻ​വ​ലി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്നു. നി​ല​വി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു മാ​ത്ര​മാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. സ്വ​കാ​ര്യമേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​പ്പോ​ൾ പ​ത്തു ല​ക്ഷം രൂ​പ​യാ​ണു നി​കു​തിര​ഹി​ത ഗ്രാ​റ്റ്വിറ്റി​യു​ടെ പ​രി​ധി. ക​ഴി​ഞ്ഞ ദി​വ​സം തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും ട്രേ​ഡ് യൂ​ണി​യ​നു​ക​ളും തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്. അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ ഇ​തി​നാ​യി പേമെ​ന്‍റ് ഓ​ഫ് ഗ്രാറ്റ്വി​റ്റീ​സ് ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്യാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. അ​ഞ്ചു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി തൊ​ഴി​ലെ​ടു​ത്ത സ്വ​കാ​ര്യമേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഗ്രാ റ്റ്വിറ്റിക്ക് അർഹത. നി​ല​വി​ൽ പ​ത്തു ല​ക്ഷം രൂ​പയാണ് നി​കു​തി ര​ഹി​ത ഗ്രാ​റ്റ്വി​റ്റിയുടെ പരിധി. യോഗ്യതാ പരിധി ഒ​രു വ​ർ​ഷ​മാ​യി കു​റ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ഇ​ട​ത് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ ഗ്രാ​റ്റ്വി​റ്റി പ​രി​ധി 2016 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മു​ൻ​കാ​ല​പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ത​ര​ത്തി​ലാ​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലു കേ​ന്ദ്രസ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ആ​ദാ​യ ന​ികു​തി ആ​ക്ടി​ലെ സെ​ക്‌ഷ​ൻ പ​ത്തി​ലാ​ണ് നി​കു​തി ര​ഹി​ത ഗ്രാ​റ്റ്വി​റ്റി വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. 2010ലാ​ണ് അ​വ​സാ​ന​മാ​യി ഈ ​ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്ത​ത്. ഏ​ഴാം ശ​ന്പ​ള ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​ക​ൾ പ്ര​കാ​രം കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് നി​കു​തി ര​ഹി​ത ഗ്രാ​റ്റ്വി​റ്റി 20 ല​ക്ഷം വ​രെ​യാ​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​കാ​ര്യമേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ന്ന​ത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക