Image

ഡാളസ് കേരള അസ്സോസിയേഷന്‍ സംഗീതസായാഹ്നം ഫെബ്രുവരി 25ന്

പി.പി.ചെറിയാന്‍ Published on 24 February, 2017
ഡാളസ് കേരള അസ്സോസിയേഷന്‍ സംഗീതസായാഹ്നം ഫെബ്രുവരി 25ന്
ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള സംഗീത സാഹായ്‌നം ഈ വര്‍ഷം ഫെബ്രുവരി 25 ശനിയാഴ്ച നടത്തുന്നതാണ്.

വൈകീട്ട് 3.30ന് ഗാര്‍ലന്റിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ കേരള അസ്സോസിയേഷന്‍ മെമ്പര്‍മാരായ ഗായകര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

കഴിവുള്ള ഗായകരെ കണ്ടെത്തി അവരുടെ സംഗീത വാസനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടി കൊണ്ടു ലക്ഷ്യമിടുന്നതെനന സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന ഗായകര്‍ക്ക് രണ്ട് ഗാനങ്ങള്‍ ആലപിക്കുന്നതിനുള്ള അവസരം ലഭിക്കും.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ആര്‍ട്‌സ് ഡയറക്ടര്‍ ജോണി സെബാസ്റ്റിയന്‍ 972 375 2232
എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് അസ്സോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

ഡാളസ് കേരള അസ്സോസിയേഷന്‍ സംഗീതസായാഹ്നം ഫെബ്രുവരി 25ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക