Image

ആക്രമിക്കപ്പെട്ട നടി നാളെ മാധ്യമങ്ങളോട് സംസാരിക്കും

Published on 24 February, 2017
ആക്രമിക്കപ്പെട്ട നടി നാളെ മാധ്യമങ്ങളോട് സംസാരിക്കും
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ഇന്ന് മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പിന്മാറി. നേരത്തെ രാവിലെ പത്തരയോടെ നടി മാധ്യമങ്ങളെ കാണും എന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാകും നടി മാധ്യമങ്ങളെ കാണുക എന്നായിരുന്നു വിവരം. എന്നാല്‍ നടി മാധ്യമങ്ങളെ കാണുന്നില്ല എന്ന് പിന്നീട് അറിയിക്കുകയായിരുന്നു. പോലീസ് നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും നടി വിട്ടുനില്‍ക്കുന്നത്. നടി ഷൂട്ടിങ് സെറ്റില്‍ വെച്ച് പത്രസമ്മേളനം നടത്തും എന്നാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. നടി അഭിനയത്തിലേയ്ക്ക് തിരിച്ചുവരികയാണ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണിത്.

നടിയെ ആക്രമിച്ച കേസില്‍ ഇന്ന് തിരിച്ചറിയല്‍ പരേഡ് നടക്കാന്‍ ഇരിക്കുകയാണ്. കാക്കനാട് ജയിലില്‍ വെച്ചായിരിക്കും തിരിച്ചറിയല്‍ പരേഡ് നടക്കുക. തിരിച്ചറിയല്‍ പരേഡ് നടക്കുന്നത് വരെ മാധ്യമങ്ങളെ കാണരുത് എന്നാണ് പോലീസ് നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം താന്‍ നാളെ മാധ്യമങ്ങളെ കാണുമെന്ന് നടി അറിയിച്ചിട്ടുണ്ട്. കാച്ചിയില്‍ പുതിയ ചിത്രത്തിന്റെ ഡബ്ബിങ് ആവശ്യങ്ങള്‍ക്ക് എത്തിയ നടി തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെടുകയായിരുന്നു. എന്താണ് സത്യത്തില്‍ സംഭവിച്ചതെന്ന് നടി മാധ്യമങ്ങളെ കാണുന്നതോടെ വ്യക്തമാകും എന്ന പ്രതീക്ഷയിലാണ് ആളുകള്‍.

നടിയെ ആക്രമിക്കാനായി പള്‍സര്‍ സുനിക്ക് ആരെങ്കിലും ക്വട്ടേഷന്‍ നല്‍കിയതായി തെളിവുകളില്ലെന്നാണ് പോലീസ് പറയുന്നത്. ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് പോലീസ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പള്‍സര്‍ സുനിയും സംഘവും സമാനമായ രീതിയില്‍ മറ്റൊരു നടിക്ക് വേണ്ടിയും കെണിയൈാരുക്കി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നടി മറ്റൊരു വാഹനത്തില്‍ പോയത് കൊണ്ട് ഈ ശ്രമം നടന്നില്ല. റിമ കല്ലിങ്ങലാണ് ഈ നടിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയില്ലെന്നും അറസ്റ്റിലായ പ്രതിയുടെ ദുരുദ്ദേശ്യം മാത്രമാണെന്നുമുള്ള തരത്തില്‍ പോലീസും മുഖ്യമന്ത്രിയുമടക്കം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ച് വ്യക്തമായ വെളിപ്പെടുത്തലുകള്‍ നടിയുടെ ഭാഗത്തു നിന്നുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.സാമൂഹിക മാധ്യമങ്ങളിലൂടെ കേസിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയും തേജോവധം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നടന്‍ ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയ സാഹചര്യത്തില്‍ നടിയുടെ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമായേക്കും. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നടി ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയിട്ടുണ്ട്. അതേസമയം, കൂടുതല്‍ ചോദ്യംചെയ്യാനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്നു പരിഗണിക്കും.

ആക്രമിക്കപ്പെട്ട നടി നാളെ മാധ്യമങ്ങളോട് സംസാരിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക