Image

ഒക്ലഹോമ മലയാളി അസോസിയേഷന് 2017ല്‍ ജയചന്ദ് വാര്യത്തോടിയുടെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി

ഷാജി ജോര്‍ജ് Published on 24 February, 2017
ഒക്ലഹോമ മലയാളി അസോസിയേഷന് 2017ല്‍ ജയചന്ദ് വാര്യത്തോടിയുടെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി
ഒക്ലഹോമ: ഒക്ലഹോമ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ ഒക്ലഹോമ മലയാളി അസോസിയേഷന്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ 22 വര്‍ഷം പിന്നിടുന്ന 2017 ല്‍ അതിന്റെ സാരഥിയായി ശ്രീ ജയചന്ദ് വാര്യത്തോടിയെ തിരഞ്ഞെടുത്തു. പുതിയ 17 അംഗ ഭരണ സമിതി ഫെബ്രുവരി 12ന് ചുമതലയേറ്റെടുത്തു.

ഈ വര്‍ഷം OMA യുടെ ചരിത്രത്തിലെ എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു വര്‍ഷമാക്കി മാറ്റുമെന്ന് പുതിയ പ്രസിഡണ്ട് തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. വളരെ വിപുലമായ പരിപാടികള്‍ ആണ് ഈ വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വിവിധ സെമിനാറുകള്‍, ഇന്‍ഡ്യ കോണ്‍സുലേറ്റ് ക്യാമ്പുകള്‍, മിസ്  OMA സൗന്ദര്യ മത്സരം, സീനിയേര്‍സിനായി പ്രത്യേക പരിപാടികള്‍, യുവജനങ്ങള്‍ക്കായി ടാലന്റ് ഷോ, മറ്റ് എഡ്യുക്കേഷനല്‍ സെമിനാറുകള്‍, കേരള കാര്‍ണിവല്‍ തുടങ്ങി വിവിധ പരിപാടികളോടു കൂടി ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി അസോസിയേഷന്റെ പുതിയ സെക്രട്ടറി ശ്രീ ഷാജി ജോര്‍ജ് പറഞ്ഞു. അസോഷിയേന്റെ കലാവിഭാഗത്തിന്റെ ചുമതലയില്‍ അതിന്റെ മൂന്നാമതു മുഴുനീള മലയാളം നാടകവും ഈ വര്‍ഷം അണിയിച്ചൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അസോസിയേഷന്റെ പുതിയ ഭരണസമിതി താഴെപ്പറയുന്നവരാണ്.
പ്രസിഡണ്ട് ജയചന്ദ് വാര്യത്തോടി, വൈസ് പ്രസിഡണ്ട് സാം ജോണ്‍, സെക്രട്ടറി ഷാജി ജോര്‍ജ്, ട്രെഷറര്‍ ജേക്കബ് ജോണ്‍,  ജോയിന്റ് സെക്രട്ടറി ഫിലിപ്പ് ആന്റണി, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഏഞ്ചല ഉമ്മന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ അനിഷ് നമ്പ്യാര്‍, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഷിബു ജേക്കബ്, ലേഡീസ് കോര്‍ഡിനേറ്റര്‍ ഷേര്‍ളി ജോണ്‍, ഭകമ്മറ്റി അംഗങ്ങള്‍ റെജി റ്റി വര്‍ഗ്ഗീസ്, കെന്നി ജോര്‍ജ്, ജോബി ജോസഫ്, മാത്യു ഫ്രാന്‍സിസ്, ഷൈനി മാനുവേല്‍, പ്രവീണ്‍ തോമസ്സ്, ഡൊമിനിക് ആന്റണി, ജെസ്റ്റന്‍ ജോണ്‍

വാര്‍ത്ത അയച്ചത്  : ഷാജി ജോര്‍ജ്



ഒക്ലഹോമ മലയാളി അസോസിയേഷന് 2017ല്‍ ജയചന്ദ് വാര്യത്തോടിയുടെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക