Image

പി.വി സിന്ധുവിന്‌ ഡെപ്യൂട്ടി കളക്ടര്‍ പദവിയുള്ള ജോലി

Published on 24 February, 2017
പി.വി സിന്ധുവിന്‌  ഡെപ്യൂട്ടി കളക്ടര്‍ പദവിയുള്ള ജോലി

ഹൈദരാബാദ്‌: ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ സൂപ്പര്‍ താരം പി.വി സിന്ധു ഡെപ്യൂട്ടി കളക്ടറായി ചുമതലയേല്‍ക്കാനൊരുങ്ങുന്നു. റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ താരത്തിന്‌ ആന്ധ്ര സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത ഡെപ്യൂട്ടി കളക്ടര്‍ പദവിയുള്ള ജോലി താരം സ്വീകരിച്ചതോടെയാണ്‌ കളക്ടര്‍ പദവിയിലേക്ക്‌ സിന്ധു ഉയരാന്‍ പോകുന്നത്‌.

കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്‌ചവെച്ച താരം ഫൈനലിലാണ്‌ പരാജയപ്പെട്ടിരുന്നത്‌. `സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുള്ള വെള്ളി'യെന്നായിരുന്നു താരത്തിന്റെ മെഡലിനെ ഇന്ത്യന്‍ കായിക ലോകം വിശേഷിപ്പിച്ചിരുന്നത്‌. 

മികച്ച വിജയം നേടിയ താരത്തിനെ കായിക മന്ത്രാലയവും കായിക താരങ്ങളും സമ്മാനങ്ങള്‍ നല്‍കിയപ്പോഴായിരുന്നു ആന്ധ്ര സര്‍ക്കാര്‍ സിന്ധുവിന്‌ ഡെപ്യൂട്ടി കളക്ടര്‍ പദവിയുള്ള ജോലി വാഗ്‌ദാനം ചെയ്‌തത്‌.


ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ച ജോലി വാഗ്‌ദാനം താരം സ്വീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക