Image

കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തിനു പിന്നില്‍ ഗൂഢാലോചന: മോദി

Published on 24 February, 2017
കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തിനു പിന്നില്‍ ഗൂഢാലോചന: മോദി

ഗോണ്ട: കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത്‌ അതിര്‍ത്തിക്കപ്പുറത്താണ്‌ നടന്നതെന്നും ഗൂഢാലോചനക്കാര്‍ക്കെതിരെയുളള വിധിയെഴുത്താകണം തെരഞ്ഞെടുപ്പെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയിലെ ഗോണ്ടയില്‍ തെരഞ്ഞെടുപ്പ്‌ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ട്രെയിന്‍ അപകടത്തിനു ശേഷം ഏതാനും പേര്‍ പിടിയിലായിരുന്നു. അതിര്‍ത്തിക്കപ്പുറത്തു നടന്ന ഗൂഢാലോചനയാണ്‌ പിന്നിലെന്ന്‌ പോലീസ്‌ കണ്ടെത്തി. ഡിസംബറില്‍ നടന്ന ദുരന്തത്തില്‍ 150 പേരാണ്‌ മരിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക