Image

പിണറായിയുടെ സന്ദര്‍ശനം: മംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ

Published on 24 February, 2017
പിണറായിയുടെ സന്ദര്‍ശനം: മംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ

  മംഗളൂരു: മംഗളൂരു നഗരത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ ഞായറാഴ്ച പുലര്‍ച്ചെ ആറുവരെ 36 മണിക്കൂര്‍ നേരത്തേക്കാണ് നിരോധനാജ്ഞ. 

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളുരു സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. മതസൗഹാര്‍ദ റാലിയില്‍ പ്രസംഗിക്കാന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച മംഗളുരു കോര്‍പ്പറേഷന്‍ പരിധിയില്‍ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

നേരത്തെ മധ്യപ്രദേശിലെ ഭോപ്പാല്‍ സന്ദര്‍ശിക്കാന്‍ പിണറായി വിജയന്‍ എത്തിയപ്പോഴും സംഘപരിവാര്‍ തടഞ്ഞിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക