Image

സദാചാര ഗുണ്ടായിസത്തിനെതിരെ നടപടി വേണമെന്നു വി.എസ്

Published on 24 February, 2017
സദാചാര ഗുണ്ടായിസത്തിനെതിരെ നടപടി വേണമെന്നു വി.എസ്
 തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും അരങ്ങേറുന്ന സദാചാര ഗുണ്ടായിസം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. ക്രമസമാധാന പ്രശ്‌നമുണ്ടാകുന്‌പോള്‍ അതില്‍ ഇടപെടുകയും നടപടിയെടുക്കുയും ചെയ്യേണ്ടത് പോലീസാണ്. പോലീസ് ചെയ്യേണ്ട പണി ഗുണ്ടകള്‍ ഏറ്റെടുത്താല്‍ അത് അരാജകത്വം സൃഷ്ടിക്കും. ഇത് ഒരുതരത്തിലും അനുവദിക്കാവുന്നതല്ലെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം അഴീക്കലില്‍ യുവാവ് ആത്മഹത്യ ചെയ്യാനിടയായത് സദാചാര ഗുണ്ടകളുടെ മര്‍ദനവും ഭീഷണിയും മൂലമാണെന്നാണ് വാര്‍ത്തകള്‍ വന്നിട്ടുള്ളത്. സദാചാര പോലീസ് ചമയുന്ന ഗുണ്ടകള്‍ യുവാവിനെ അപകീര്‍ത്തിപ്പെടുത്തുന്നതരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതായും ആരോപണമുണ്ട് സദാചാര ഗുണ്ടായിസം നടത്തുന്നവരെ നിയമ വിധ്വംസകരായി കണക്കാക്കി നടപടികള്‍ സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ചില സ്ഥലങ്ങളിലെല്ലാം പോലീസ് തന്നെ സദാചാരപാലനത്തിന്റെ പേരില്‍ യുവതീയുവാക്കളെ അനാവശ്യമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും ഇതുതടയാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക