Image

നടി ആക്രമിക്കപ്പെട്ട സംഭവം, വ്യാജപ്രചരണത്തിനെതിരെ ദിലീപിന്റെ പരാതി

Published on 24 February, 2017
നടി ആക്രമിക്കപ്പെട്ട സംഭവം, വ്യാജപ്രചരണത്തിനെതിരെ ദിലീപിന്റെ പരാതി

ഷൂട്ടിംഗ് സെറ്റില്‍ നിന്നും വീട്ടിലേക്ക് പോകുംവഴി നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ നടന്‍ ദിലീപ് രേഖാ മൂലം പരാതി നല്‍കി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രമുഖ നടന്റേതെന്നു പറഞ്ഞുവന്ന വാര്‍ത്തകള്‍ ദിലീപിനെക്കുറിച്ചാണെന്ന തരത്തില്‍ ആരോപണമുയര്‍ന്നിരുന്നു. ദിലീപിനെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വാര്‍ത്തകളില്‍ പറയുന്ന ആലുവയിലെ ആ നടന്‍ താനല്ലെന്ന പ്രസ്താവനയുമായി ദിലീപ് തന്നെ രംഗത്തെത്തിയിരുന്നു.

തന്റെ വീട്ടില്‍ ഒരു പൊലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല. ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല തന്റെ അറിവില്‍ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പൊലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും ദിലീപ് പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക