Image

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയന്‍

ജോര്‍ജ് ജോണ്‍ Published on 24 February, 2017
ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയന്‍


ബ്രെസല്‍സ്: എച്ച് 1 ബി വിസയുടെ പേരില്‍ അമേരിക്കയിലെ ട്രംപ് ഭരണകൂടം സമ്മര്‍ദ്ദം തുടരുമ്പോള്‍ ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ കൈത്താങ്ങ്. ആഗോള വ്യാപാരത്തിന് സുരക്ഷയൊരുക്കുന്നതിന് വേണ്ടി കഴിവുള്ള കൂടുതല്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയന് ഇന്ത്യയെ അറിയിച്ചു.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം സുദൃഡമാക്കുന്നതിന്റെ ഭാഗമായിട്ടാണ് യൂറോപ്യന്‍ പാര്‍ലമെന്റ് കമ്മറ്റി ഓഫ് ഫോറിന്‍ അഫയേഴ്‌സ് പ്രതിനിധി സംഘ തലവന്‍ ഡേവിഡ് മക്കാലിസ്റ്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ അനിശ്ചിതത്വത്തിലായ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യ വ്യാപാര നിക്ഷേപ കരാര്‍ പരാജയപ്പെട്ടതിലുള്ള ഖേദവും യൂറോപ്യന്‍ യൂണിയന്‍ പ്രകടിപിച്ചു

ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ കഴിവ് ആര്‍ജിച്ചവരാണെന്നും യൂറോപ്യന്‍ മേഖല അത്രതന്നെ വികസിച്ചിട്ടില്ലെന്നും ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളെക്കൂടാതെ യൂറോപ്യന് യൂണിയന്റെ ഐടി മേഖലയുടെ വിജയം പൂര്‍ണ്ണമാകില്ലെന്നും ഡേവിഡ് മക്കാലിസ്റ്റര്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക