Image

ജെയ്‌നിസം പഠനത്തിന് മോഹിനി ജെയ്‌നിന്റെ ഒന്നര മില്യന്‍ ഡോളര്‍ സംഭാവന

പി.പി. ചെറിയാന്‍ Published on 24 February, 2017
ജെയ്‌നിസം പഠനത്തിന് മോഹിനി ജെയ്‌നിന്റെ ഒന്നര മില്യന്‍ ഡോളര്‍ സംഭാവന
കാലിഫോര്‍ണിയ: യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ജെയ്‌നിസം പഠനത്തിനായി ഇന്ത്യന്‍ അമേരിക്കന്‍ സാമൂഹ്യ പ്രവര്‍ത്തക മോഹിനി ജെയിന്‍ ഒന്നര മില്യന്‍ ഡോളര്‍ സംഭാവന നല്കി.

1980 -ല്‍ യു.സി സര്‍വീസില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്ന മോഹിനി ജെയിന്‍, 19 വര്‍ഷം അധ്യാപികയായി പ്രവര്‍ത്തിച്ചശേഷം 2008-ലാണ് റിട്ടയര്‍ ചെയ്തത്.

ജെയിന്‍ നല്‍കിയ സംഭാവനയില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നു താത്കാലിക ചാന്‍സലര്‍ ചുമതലയുള്ള റാള്‍ഫ് ജെ ഹെക്സ്റ്റര്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് കോളജിലെ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിക്ക് എല്ലാവര്‍ഷവും ജയിനിന്റെ അന്തരിച്ച ഭര്‍ത്താവ് അനില്‍ കെ. ജെയിനിന്റെ പേരില്‍ പ്രത്യേക സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും.

മോഹിനി ജയിന്‍ നല്‍കിയ സംഭാവനയെ ആദരിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റിലീജിയസ് സ്റ്റഡീസില്‍ ജെയിനെ പ്രസിഡന്‍ഷ്യല്‍ ചെയറായി നിയമിച്ചതായി ചാന്‍സലര്‍ അറിയിച്ചു.
ജെയ്‌നിസം പഠനത്തിന് മോഹിനി ജെയ്‌നിന്റെ ഒന്നര മില്യന്‍ ഡോളര്‍ സംഭാവന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക