Image

കെയ്‌റോസ് നോമ്പുകാല കുടുംബനവീകരണ ധ്യാനം ഹൂസ്റ്റണില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 24 February, 2017
കെയ്‌റോസ് നോമ്പുകാല കുടുംബനവീകരണ ധ്യാനം ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ മാര്‍ച്ച് 3,4,5 തീയതികളില്‍ 'കെയ്‌റോസ്' മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പെസഹാ നോമ്പുകാല ധ്യാനം നടക്കും. കുടുംബ നവീകരണത്തിനും വ്യക്തി നവീകരണത്തിനും പ്രാധാന്യം നല്‍കിയാണ് ധ്യാനം. ഫാ. ആന്റിസണ്‍ ആന്റണി, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍. റജി കൊട്ടാരം, ക്രിസ്തീയ ഗായകനും ഗാന സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ബ്ര. ഷൈന്‍ തോമസ്, ബ്ര. ജെറിന്‍ ജൂബി തുടങ്ങിയവരാണു കെയ്‌റോസ് ടീമില്‍ ആത്മീയ വര്‍ഷമൊരുക്കുവാന്‍ എത്തുന്നത്.

ഹൂസ്റ്റണ്‍ സെന്റ് ജെയിംസ് ക്‌നാനായ (1805 Avenue D, Fresno, TX 77545) ദേവാലയത്തില്‍ മാര്‍ച്ച് 3 , 4 , 5 (വെള്ളി ഞായര്‍) തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് ഏഴുവരെയാണ് ധ്യാനം. വചന ശുശ്രൂഷയും സ്തുതി ആരാധനയും ഗാന ശുശ്രൂഷയും രോഗ സൗഖ്യ പ്രാര്‍ഥനകളും ഉണ്ടായിരിക്കും.കുമ്പസാരത്തിനും പ്രത്യേക സൗകര്യമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. അബ്രഹാം സഖറിയാ: 832 466 3153
ബബ്ലൂ ചാക്കോ: 313 617 4320
ജിസ് ജേക്കബ്: 863 877 6277
കെയ്‌റോസ് നോമ്പുകാല കുടുംബനവീകരണ ധ്യാനം ഹൂസ്റ്റണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക