Image

ഡോ. നബീല്‍ കുരിശി ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു

ജോയി തുമ്പമണ്‍ Published on 24 February, 2017
ഡോ. നബീല്‍ കുരിശി ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു
ഹൂസ്റ്റണ്‍: ലോക പ്രസിദ്ധ അപ്പോളജിസ്റ്റും രവി സഖറായ ഇന്റര്‍ നാഷണല്‍ മിനിസ്റ്ററിയുടെ അംഗവുമായ ഡോ. നബീല്‍ കുരിശി ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു.

ന്യുയോര്‍ക്ക് ടെംസിന്റെ ഏറ്റവുമധികം വിറ്റഴിച്ച പുസ്തങ്ങളില്‍ ഒന്നായ അള്ളാ ഓര്‍ ജീസസ് എന്ന പുസ്തകം പ്രസിദ്ധമാണ്. ലോക പ്രസിദ്ധ യൂണിവേഴ്‌സിറ്റികളില്‍ ഡിബേറ്റുകള്‍ക്ക് നേതൃത്വം നല്‍കി പ്രബുദ്ധരായ വിദ്യാര്‍ത്ഥികളെയും പ്രഫസര്‍മാരെയും അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നു.

ഈസ്റ്റേണ്‍ വെര്‍ജീനാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെഡിക്കല്‍ ഡോക്ടര്‍ ബിരുദം നേടിയ നബീല്‍ കുരിശി ബയോള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ക്രിസ്ത്യന്‍ അപ്പോളജിറ്റില്‍ ബിരുദാനന്തര ബിരുദവും നേടി. 26 ന് രാവിലെ 10.30 ന് ഹൂസ്റ്റണിലെ ഐപിസിയില്‍ പ്രസംഗിക്കുന്നു. വിലാസം 4660 സൗത്താം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ ഈസ്റ്റ്, ഹൂസ്റ്റണ്‍ ടെക്‌സസ്.

പ്രവേശനം സൗജന്യം. പാക്കിസ്ഥാനില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയ മുസ്ലിം ദമ്പതികളുടെ മകന്‍ നബീല്‍ കുരിശി ക്രിസ്തു മതത്തിന്റെ പ്രചാരകനായി തീര്‍ന്നു എന്നതാണ് തന്നെ ശ്രവിയ്ക്കുവാന്‍ വരുന്നവരുടെ ഏറ്റവും വലിയ ജിഞാസ. 
ഡോ. നബീല്‍ കുരിശി ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക