Image

ഡെര്‍ബിയില്‍ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 18ന്

Published on 23 February, 2017
ഡെര്‍ബിയില്‍ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 18ന്
  ലണ്ടന്‍: ഡെര്‍ബി ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓള്‍ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 18ന് ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ അരങ്ങേറും. ടൂര്‍ണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

രാവിലെ 11.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ടൂര്‍ണമെന്റ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 42 ടീമുകള്‍ക്ക് പുരുഷ വിഭാഗത്തിലും 10 ടീമുകള്‍ക്ക് വനിതാ വിഭാഗത്തിലും ടൂര്‍ണമെന്റില്‍ മത്സരിക്കാനര്‍ഹത. 

ആദ്യ നാലു സ്ഥാനം വരെ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് ഡെര്‍ബി മേയര്‍ കൗണ്‍സിലര്‍ ലിന്‍ഡ വിന്ററും കൗണ്‍സിലര്‍ ജോ നൈറ്റയും കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. പുരുഷ വിഭാഗം ഒന്നാം സ്ഥാനക്കാര്‍ക്ക് 200 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 125 പൗണ്ടും മൂന്നാം സ്ഥാനക്കാര്‍ക്ക് 100 പൗണ്ടും നാലാം സ്ഥാനക്കാര്‍ക്ക് 75 പൗണ്ടും സമ്മാനമായി ലഭിക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന മറ്റ് നാല് ടീമുകള്‍ക്ക് 50 പൗണ്ട് വീതവും സമ്മാനമായി ലഭിക്കും. 

വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 100 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 75 പൗണ്ടും മൂന്നാം സ്ഥാനക്കാര്‍ക്ക് 50 പൗണ്ടും നാലാം സ്ഥാനക്കാര്‍ക്ക് 30 പൗണ്ടും സമ്മാനമായി ലഭിക്കും. 

രജിസ്‌ട്രേഷന്‍ ഫീസ് പുരുഷ വിഭാഗത്തിന് 25 പൗണ്ടും വനിതാ വിഭാഗത്തിന് 20 പൗണ്ടുമായിരിക്കും. 

വിവരങ്ങള്‍ക്ക്: മില്‍ട്ടണ്‍ അലോഷ്യസ് (ഡെര്‍ബി) 07878510536


റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക