Image

ആലുവ ശിവരാത്രി മഹോത്സവത്തിന് സേവനം യുകെയുടെ സഹായഹസ്തം

Published on 23 February, 2017
ആലുവ ശിവരാത്രി മഹോത്സവത്തിന് സേവനം യുകെയുടെ സഹായഹസ്തം
ലണ്ടന്‍: ആലുവ മണപ്പുറത്ത് നടക്കുന്ന ശിവരാത്രി മഹോത്സവമാണ് ആലുവായുടെ പ്രസിദ്ധി പുറംനാടുകളില്‍പോലും എത്തിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതിനാല്‍ അത്യാഹിതങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം ഏറെയാണ്. അതിനാലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആംബുലന്‍സുമായി സേവനം യുകെ ശിവരാത്രി മഹോത്സവത്തിനെത്തുന്നത്. 

അന്‍വര്‍ സാദത്ത് എംഎല്‍എയും ആലുവ ശിവഗിരി ആശ്രമം മഠാധിപതി സ്വാമി ശിവ സ്വരൂപാനന്ദയും ചേര്‍ന്നാണ് ആംബുലന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും ആംബുലന്‍സില്‍ ലഭ്യമാണ്. 

ലോക മലയാളി സമൂഹത്തില്‍ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സേവനം യുകെ. കഴിഞ്ഞ രണ്ടു വര്‍ഷമായി യുകെയുടെ ലക്ഷ്യം ജാതി മത രഹിത സമൂഹത്തിന്റെ വളര്‍ച്ചയാണ്. പുറ്റിംഗല്‍ വെടിക്കെട്ടു ദുരന്തത്തില്‍ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് സാന്പത്തിക സഹായം നല്‍കുക, ലണ്ടനില്‍ മരണമടഞ്ഞ ശിവപ്രസാദ് നായരുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിലും സേവനം വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. സേവനം യുകെയുടെ ജാതിമതരഹിതമായ പ്രവര്‍ത്തനത്തിന് യുകെയിലെ മലയാളി സമൂഹം നല്‍കുന്ന അംഗീകാരം അസൂയാവഹമാണ്. 

ജനുവരി 15ന് ഓക്‌സ്‌ഫോര്‍ഡിലെ കിഡിലിംഗ്ടണ്‍ ഫുട്‌ബോള്‍ ക്ലബ് ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ബൈജു പാലക്കല്‍ (ചെയര്‍മാന്‍), അനില്‍ കുമാര്‍ (വൈസ് ചെയര്‍മാന്‍), ശ്രീകുമാര്‍ കല്ലിട്ടത്തില്‍ (കണ്‍വീനര്‍), വേണു ചാലക്കുടി (ജോയിന്റ് കണ്‍വീനര്‍), ഹേമ സുരേഷ് (വനിതാ വിഭാഗം കണ്‍വീനര്‍), സതീഷ് കുട്ടപ്പന്‍ (ട്രഷറര്‍), ആശിഷ് സാബു (ഐടി കണ്‍വീനര്‍), പ്രമോദ് കുമരകം (കുടുംബ യൂണിറ്റ് കോഓര്‍ഡിനേറ്റര്‍), ദിനേശ് വെള്ളാപ്പള്ളി (പിആര്‍ഒ) എന്നിവരേയും ബോര്‍ഡ് അംഗങ്ങളായി സജീഷ് ദാമോദരന്‍, ദിലീപ് വാസുദേവന്‍, സി.ആര്‍. അനില്‍, അനില്‍ കുമാര്‍ രാഘവന്‍, അജിത് ഭഗീരഥന്‍, വിശാല്‍ സുരേന്ദ്രന്‍, രശ്മി പ്രകാശ് എന്നിവരേയും തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക