Image

പള്‍സര്‍ സുനിയെ പിടിച്ചത് ബലം പ്രയോഗിച്ച് അതിനാടകീയമായി

Published on 23 February, 2017
പള്‍സര്‍ സുനിയെ പിടിച്ചത് ബലം പ്രയോഗിച്ച് അതിനാടകീയമായി
കൊച്ചി: കേട്ടുകേള്‍വി പോലും ഇല്ലാത്ത നാടകീയ രംഗങ്ങള്‍ക്കാണ് എറണാകുളം എ.സി.ജെ.എം കോടതി ഇന്നുച്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ കോടതിയില്‍ കീഴടങ്ങാന്‍ എത്തിപ്പോഴാണ് പോലീസ് വലിച്ചിറക്കി അറസ്റ്റ് ചെയ്തത്. പ്രതിക്കൂട്ടില്‍ നിന്നും വലിച്ചിറക്കിയ ശേഷം വലിച്ചിഴച്ച് കൊണ്ടുപോയി. പള്‍സര്‍ സുനിക്കൊപ്പം മറ്റൊരു പ്രതിയായ വിജീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാകാന്‍ എത്തിയെങ്കിലും അപ്പോഴേക്കും കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞിരുന്നു. അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ എത്തിയ സുനിയെ പോലീസ് ബലം പ്രയോഗിച്ച് നാടകീയമായിട്ടാണ് പിടികൂടിയത്.

കേരളം വിട്ടുവെന്ന് പറഞ്ഞ് കോയമ്പത്തൂരിലും സംസ്ഥാനത്തിന് പുറത്ത് മറ്റിടങ്ങളിലും വലവിരിച്ചു കാത്തുനിന്ന പൊലീസിനെ കബളിപ്പിച്ചാണ് സുനിയും വിജീഷും കോടതിയില്‍ കീഴടങ്ങാനെത്തിയത്. കോടതിവളപ്പില്‍ കാത്തുനിന്ന പൊലീസിനെ വെട്ടിച്ച് പള്‍സര്‍ സുനിയും കൂട്ടാളി വിജേഷും കോടതിമുറിയിലേക്ക് ഓടിക്കയറി. ഇതേസമയം മജിസ്ട്രേറ്റ് ചേംബറിലുണ്ടായിരുന്നുവെന്നും ഇതുപോലും പരിഗണിക്കാതെ കോടതിക്കകത്ത് കയറി പ്രതിക്കൂട്ടില്‍ കയറിനിന്ന പ്രതികളെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ അഭിഭാഷകരുള്‍പ്പെടെ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞതോടെ ഇനി സുനി എത്തിയേക്കില്ലെന്ന് കരുതി ഇവിടെ കാത്തുനിന്ന പൊലീസ് മാറാന്‍ തുടങ്ങുന്നതിനിടെയാണ് സുനി അപ്രതീക്ഷിതമായി കോടതിയിലേക്ക് ഓടിക്കയറിയത്. എന്നാല്‍ കോടതി പരിസരം വിട്ട് പോയിട്ടില്ലാതിരുന്ന പോലീസ് വിവരമറിഞ്ഞ ഓടിയെത്തി കോടതിമുറിയില്‍ നിന്നുതന്നെ സുനിയെ ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ സുനിയെയും കൂട്ടാളിയേയും ചോദ്യംചെയ്യാനായി ആലുവ പൊലീസ് ക്ലബില്‍ എത്തിച്ചു. എല്ലാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോള്‍ ആലുവ പൊലീസ് ക്ലബില്‍ എത്തിയിട്ടുണ്ട്. മതിലുചാടിക്കടന്ന് ആണ് സുനിയും വിജേഷും കോടതി പരിസരത്ത് എത്തിയത്. ഓഫീസുകള്‍ കൂടി പ്രവര്‍ത്തിക്കുന്ന സ്ഥലമായതിനാല്‍ ആരുടേയും കണ്ണില്‍പ്പെടില്ലെന്ന പ്രതീക്ഷയിലാണ് ഇവര്‍ എത്തിയത്. കോടതി പരിസരത്തേക്ക് പള്‍സര്‍ ബൈക്കിലാണ് സുനിയും കൂട്ടാളിയും എത്തിയതെന്നാണ് സൂചന. മതിലു ചാടിക്കടന്ന് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോടതിമുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. 

അഭിഭാഷകരുടെ വേഷത്തിലാണ് പ്രതികള്‍ കോടതിയിലേക്ക് വന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നതായും ഇതിനാല്‍ തന്നെ പൊലീസിന് തിരിച്ചറിയാനായില്ലെന്നുമാണ് പറയുന്നത്. ഇതോടെ സംഭവം നടന്ന് ആറാംദിവസം മുഖ്യപ്രതി സുനിയും കൂട്ടാളി വിജേഷും ഉള്‍പ്പെടെ എല്ലാ പ്രതികളും പൊലീസ് കസ്റ്റഡിയില്‍ എത്തിയിരിക്കുകാണ്. അതോടൊപ്പം പുതിയൊരു വിവാദത്തിനും സുനിയെ കസ്റ്റഡിയിലെടുത്ത രീതി വഴിതുറന്നുകഴിഞ്ഞു. കേരളത്തിലും പുറത്തും എല്ലാ കേന്ദ്രങ്ങളിലും നിരവധി പൊലീസ് സംഘങ്ങളെ വിന്യസിച്ച് വലവിരിച്ചിട്ടും പള്‍സര്‍ സുനി വിദഗ്ധമായി എങ്ങനെ കോടതിയില്‍ എത്തിയെന്ന ചോദ്യമാണ് ഉയരുന്നത്. സംഭവം നടന്നതിന്റെ മൂന്നാം നാള്‍ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് അമ്പലപ്പുഴയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പള്‍സര്‍ സുനി കടന്നുകളഞ്ഞുവെന്ന വിവരം പുറത്തുവന്നിരുന്നു. അന്ന് സുനിക്കും വിജേഷിനുമൊപ്പം കഴിഞ്ഞദിവസം പിടിയിലായ മണികണ്ഠനും ഉണ്ടായിരുന്നുവെന്നാണ് വിവരം. പിന്നീട് മണികണ്ഠനെ കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരുംവഴിയാണ് പൊലീസ് പിടികൂടുന്നത്. 

ഇതിന് പിന്നാലെ സുനിയും വിജീഷും കോയമ്പത്തൂരിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വിപുലമായ സംഘമാണ് കോയമ്പത്തൂരില്‍ വലവിരിച്ചത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ പൊലീസ് സുനിയുള്ള സ്ഥലം കണ്ടെത്തിയെന്നും എന്നാല്‍ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് സുനിയും വിജേഷും കടന്നുകളഞ്ഞുവെന്നുമുള്ള വിവരമാണ് പൊലീസിനെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയെന്ന് അറിഞ്ഞ സമയം മുതല്‍തന്നെ പൊലീസിന് പിടികൊടുക്കാതെ പകരം കോടതിയില്‍ കീഴടങ്ങാനാണ് സുനി ശ്രമിച്ചത്. ഇതിനുമുമ്പ് മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ അഭിഭാഷകനെ സമീപിക്കുകയും ചെയ്തു. തന്റെ ഫോണും ഏല്‍പ്പിച്ച ശേഷമാണ് സുനി ഒളിവില്‍പോയത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടിവച്ചതോടെ സുനി സംസ്ഥാനത്തെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാനെത്തുമെന്നും പൊലീസിന് പിടികൊടുക്കില്ലെന്നുമുള്ള സംശയം ബലപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഇതിന് സാധ്യതയുള്ള പ്രധാന കോടതികളിലെല്ലാം മഫ്തിയിലും അല്ലാതെയും പൊലീസിനെ വിന്യസിച്ചിരുന്നു. 

കേസില്‍ കോടതിയില്‍ പ്രതി കീഴടങ്ങുന്ന സാഹചര്യമുണ്ടായാല്‍ പിന്നെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യേണ്ട സ്ഥിതിയിലേക്കാണ് പോകുക. ഇതിന് മുമ്പ് കോടതിയില്‍ പ്രതിക്ക് തന്റെ ഭാഗം ഉന്നയിക്കാനും അവസരം ലഭിക്കുമായിരുന്നു. ഇത് തടയാനായതോടെ സിനിമാ രംഗത്തെ തന്നെ ചിലര്‍ ക്വട്ടേഷന്‍ നല്‍കിയാണ് നടിയെ ആക്രമിക്കാന്‍ സുനിയെ നിയോഗിച്ചതെന്ന ആരോപണത്തിന്റെ പിന്നാമ്പുറം ഇന്നത്തെ ചോദ്യംചെയ്യലിലൂടെ സുനിയില്‍ നിന്ന് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്ന് ഉച്ചയ്ക്കാണ് പൊലീസ് പിടിയിലായത് എന്നതിനാല്‍ നിയമപ്രകാരം നാളെ ഉച്ചയ്ക്കേ ഇനി കോടതിയില്‍ പ്രതിയെ ഹാജരാക്കേണ്ടതുള്ളൂ. 24 മണിക്കൂറിനകം കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിലെത്തിക്കണമെന്നാണ് ചട്ടം. എങ്കിലും ഈ 24 മണിക്കൂര്‍ കസ്റ്റഡിയില്‍ കിട്ടുന്നതു തന്നെ നിര്‍ണായകമാണെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിനകം സുനിയില്‍ നിന്ന് അറിയാനാകുമെന്നുമുള്ള കണക്കുകൂട്ടലിലാണ് പൊലീസ്. 

Update
സുനിയെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കൈമാറണമെന്ന് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇതിന് ശേഷം ഇദ്ദേഹം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കണം. നെടുമ്പാശ്ശേരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആലുവ ഡിവൈഎസ്പി ബാബുകുമാറിന്റെ മുമ്പിലാണ് സുനിയേയും വിജീഷിനേയും ഹാജരാക്കേണ്ടത്. അദ്ദേഹത്തിന്റെ നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കുക. അങ്കമാലി കോടതിയാണ് ഈ കേസ് പരിഗണിക്കേണ്ടത്. 

സുനിയേയും വിജീഷിനേയും കോടതിയില്‍ എത്രയും പെട്ടന്ന് ഹാജരാക്കണമെന്നതായിരുന്നു നേരത്തെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. പ്രതികള്‍ക്ക് നേരെ മൗലികാവകാശങ്ങളുടെ ധ്വംസനം നടന്നുവെന്നും അവര്‍ ആവശ്യമുന്നയിച്ചിരുന്നു. 

 ഈ കോടതിയില്‍ കേസില്ലാത്ത സാഹചര്യത്തില്‍ ഇവിടേക്ക് പ്രതികളെ കൊണ്ടുവരേണ്ട കാര്യമില്ല എന്ന വിലയിരുത്തലിലേക്ക് മജിസ്‌ട്രേറ്റ് എത്തുകയാണുണ്ടായത്. അതുകൊണ്ടാണ് പ്രതികളെ അന്വേഷണോദ്യോഗസ്ഥന്‍ ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കിയാല്‍ മതി എന്ന് നിര്‍ദേശം. 

പ്രതികളുടെ അഭിഭാഷകയുടെ പരാതിയെ തുടര്‍ന്നാണ് ഓപ്പണ്‍ കോര്‍ട്ടില്‍ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയത്. ഇരുവരെയും കോടതി മുറിക്കുള്ളില്‍വെച്ച് പിടികൂടിയത് നിയമപ്രകാരമല്ലെന്ന പരാതി അദ്ദേഹം പരിഗണിച്ചില്ല

പള്‍സര്‍ സുനിയെ പിടിച്ചത് ബലം പ്രയോഗിച്ച് അതിനാടകീയമായി
Join WhatsApp News
Tom Abraham 2017-02-26 06:03:00

If pulsar Suni is still fooling with law and order this way, if he were in America running into a Courtroom, by now he would be shot dead. He is dressed like an Attorney ! He is jumping over a wall ! Let some female police make him tell the truth even if if it needs hurting his balls. SOB !


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക